ഡബ്ലിനിൽ മനുഷ്യക്കടത്ത്, ഒരാൾ അറസ്റ്റില്‍

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസിൽ 55 വയസ്സുള്ള ഒരാളെ നോര്‍ത്ത് ഡബ്ലിൻ കൗണ്ടിയിൽ ഗാർഡാ അറസ്റ്റ് ചെയ്തു.

ഇയാളെ ഡബ്ലിനിലെ ഒരു ഗാർഡാ സ്റ്റേഷനിൽ കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. തൊഴില്‍ ചൂഷണത്തിന്‍റെ പേരില്‍ നടക്കുന്ന മനുഷ്യക്കടത്ത് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഗാർഡാ നാഷണൽ പ്രൊട്ടക്ടീവ് സർവീസസ് ബ്യൂറോ ഇയാളെ അറസ്റ്റ് ചെയ്തത്.

തൊഴിൽ ചൂഷണത്തിനും ലൈംഗിക ചൂഷണത്തിനും വേണ്ടി മനുഷ്യക്കടത്തിന് ഇരയായവരോ, ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നവരോ മുന്നോട്ട് വരാനും വിവരങ്ങൾ കൈമാറാനും അധികൃതർ അഭ്യർത്ഥിച്ചു.

സഹായം ആവശ്യമുള്ളവർ അവരുടെ അടുത്തുള്ള ഗാർഡാ സ്റ്റേഷനിൽ നേരിട്ട് ബന്ധപ്പെടാമെന്നും അല്ലെങ്കിൽ ഗാർഡാ കോൺഫിഡൻഷ്യൽ ലൈൻ 1800 666 111 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും അറിയിച്ചു

Share this news

Leave a Reply