കൊർക്കില്‍ ഒരു യുവാവിനെ പബ്ലിക് ടോയ്ലറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോര്‍ക്ക് സിറ്റിയിലെ ഫിറ്റ്സ്ജെറാൾഡ് പാർക്കിലെ ടോയ്‌ലറ്റില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. അടിയന്തിര സേവനങ്ങൾ ഉടൻ സ്ഥലത്തെത്തിയെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് തന്നെ മരണം സ്ഥിരീകരിച്ച ശേഷം, മൃതദേഹം പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
മരണ കാരണം അറിയാന്‍ കൊർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പരിശോധന നടത്തും. എന്നാല്‍ സംഭവത്തില്‍ സംശയാസ്പദമായ ഒന്നുമില്ലെന്ന് അധികൃതർ അറിയിച്ചു..
മരിച്ച യുവാവ് കൊർക്കിലെ ഭവനരഹിതർക്കായുള്ള സഹായസംഘങ്ങളുടെ പരിചയക്കാരനായിരുന്നു.