2024-ൽ അയർലന്‍ഡിലെ ബില്ലിയണർമാരുടെ സമ്പത്ത് €13 ബില്ല്യൺ വർധിച്ചു; ഓക്സ്‌ ഫാം റിപ്പോര്‍ട്ട്‌

2024-ൽ അയർലന്‍ഡിലെ ബില്ലിയണർമാരുടെ സമ്പത്ത് €13 ബില്ല്യൺ വർധിച്ചതായി റിപ്പോർട്ട്. ഈ വര്‍ധനവ് പ്രതിദിനം €35.6 മില്യൺ എന്ന തോതില്‍ ആണ്.

ഓക്‌സ്ഫാമിന്റെ കണക്ക് പ്രകാരം, അയർലണ്ടിലെ ബില്ലിയണർമാരുടെ ആകെ സമ്പത്ത് അയര്‍ലാന്‍ഡ്‌ലെ ഫീനിക്‌സ് പാര്‍ക്ക് മുഴുവനായി €50 നോട്ടുകൾ കൊണ്ട് 1.5 തവണ നിറയ്ക്കാൻ ഉണ്ടാകും.

2019 മുതൽ 2024 വരെ, അയർലന്‍ഡിലെ ബില്ലിയണർ സമ്പത്ത് €4.2 ബില്ല്യൺ വർധിച്ചതായും, 2024-ൽ രണ്ട് പേര്‍ ബില്ലിയണർമാർ ആയതായും ഓക്‌സ്ഫാം വ്യക്തമാക്കുന്നു.

ആഗോള തലത്തിൽ, 2024-ൽ ബില്യണെയർ സമ്പത്ത് $2 ട്രില്യൺ വർദ്ധിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു, ഇത് 2023-നേക്കാൾ മൂന്നിരട്ടിയാണ്.

2024-ൽ ആഗോള തലത്തിൽ 204 പുതിയ ബില്യണെയർമാർ ഉണ്ടായി,  അതായത് ഓരോ ആഴ്ചയിലും  നാല് പുതിയ ബില്യണെയർമാർ ഉണ്ടാകുന്നു.

എൻജിഓ പ്രവചിക്കുന്നത്,  അടുത്ത പത്ത് വർഷത്തിനകം കുറഞ്ഞത് അഞ്ച് ട്രില്യണെയർമാർ ഉണ്ടാകുമെന്നാണ്.

അതേസമയം, 1990 മുതൽ ദാരിദ്ര്യത്തിൽ ജീവിക്കുന്ന ആളുകളുടെ എണ്ണം വലിയ മാറ്റമില്ലാതെ തുടരുകയാണെന്ന് റിപ്പോര്‍ട്ട്‌ പറയുന്നു. ഈ സാമ്പത്തിക അസമത്വം ഗൗരവതരമാണെന്നും ഓക്‌സ്ഫാം മുന്നറിയിപ്പ് നൽകി.

Share this news

Leave a Reply

%d bloggers like this: