സ്റ്റോം Éowyn: 150,000 പേര്‍ക്ക് വെള്ളം വിതരണം ചെയ്യുന്ന വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകളില്‍ വൈദ്യുതി നഷ്ടമായി

സ്റ്റോം Éowyn  മൂലം ഏകദേശം 150,000 പേര്‍ക്ക് വെള്ളം വിതരണം ചെയ്യുന്ന വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകളില്‍ വൈദ്യുതി നഷ്ടമായതായി Uisce Éireann അറിയിച്ചു. പ്ലാന്റുകളിൽ ലഭ്യമായ സ്റ്റോറേജ് ഉപയോഗിച്ച് കുറച്ചു മണിക്കൂറുകൾക്കെങ്കിലും വെള്ളം വിതരണം ചെയ്യാനാകുമെങ്കിലും, പ്ലാന്റുകൾ പ്രവർത്തനക്ഷമമാക്കാൻ അറ്റകുറ്റപ്പണികൾ വേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.

183 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ച കാറ്റ് അയർലണ്ടിന്റെ വിവിധ പ്രദേശങ്ങളിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ രാത്രി രാജ്യമൊട്ടാകെ  റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു

Uisce Éireannന്‍റെ ഓപ്പറേഷൻ ഹെഡ് മാർഗരറ്റ് അട്രിഡ്ജ് RTÉ Radio One-നോട്‌  സംസാരിക്കുമ്പോൾ, 150,000 പേരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകൾക്ക് വൈദ്യുതി നഷ്ടമായിട്ടുണ്ട് എന്ന് സ്ഥിരീകരിച്ചു.

Uisce Éireannന്‍റെ പ്രവര്‍ത്തകര്‍ക്ക് നാശനഷ്ടങ്ങൾ വിലയിരുത്താനും, അവ പരിഹരിച്ച് എത്രയും വേഗം വൈദ്യുതി പുനഃസ്ഥാപിക്കാനുമായി ESB-യുമായി ചേർന്ന് പ്രവർത്തിക്കാന്‍ സമയം അനുവദിക്കണമെന്ന് പൊതുജനങ്ങളോട്  അഭ്യർത്ഥിക്കുന്നതായി  ഓപ്പറേഷൻ ഹെഡ് മാർഗരറ്റ് അട്രിഡ്ജ് പറഞ്ഞു. അതേസമയം, ജനങ്ങള്‍ വെള്ളം അമിതമായി പാഴാക്കാതെ ഉപയോഗിക്കണമെന്ന് അവര്‍  അഭ്യർത്ഥിച്ചു.

Share this news

Leave a Reply

%d bloggers like this: