ഡബ്ലിനിലെ ഗതാഗത ചരിത്രത്തില്‍ പ്രധാന പങ്കുവഹിച്ച 46A ബസ്, ഇന്നലെ അവസാന യാത്രക്ക് ശേഷം പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഏകദേശം ഒരു നൂറ്റാണ്ടോളം നഗരത്തിലുടനീളം യാത്രചെയ്ത 46A, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആരംഭിച്ച, ഒരു ഐകോണിക് സർവീസായിട്ടാണ് അറിയപ്പെട്ടിരുന്നത്. നിലവിൽ ഈ ബസ് റൂട്ടിന്റെ സർവീസ് അവസാനിപ്പിച്ച്, ഡബ്ലിൻ നഗരത്തിന്റെ ഗതാഗത വികസന പദ്ധതിയായ ബസ് കണക്റ്റ്സിന്റെ ഭാഗമായി ഒരു പുതിയ 24-മണിക്കൂർ സർവീസ് ആരംഭിക്കും.
1926ൽ ആരംഭിച്ച 46A ബസ്, ബഗറ്റെൽയുടെ പ്രശസ്ത ഗാനമായ ‘Summer in Dublin’ലൂടെ പ്രചാരവും പ്രശസ്തിയും നേടി. ഡബ്ലിനും Dún Laoghaire നും ഇടയില്‍ ഏറ്റവും കൂടുതൽ യാത്രക്കാരെ സഞ്ചരിപ്പിച്ച സര്‍വീസ് ആയിരുന്നു 46A.
ഇന്ന് മുതൽ 46A ബസ് റൂട്ടിന്, നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ബസ് കണക്റ്റ്സ് റീ ഡിസൈന്‍ നെറ്റ്വർക്ക് പദ്ധതിയുടെ ഫേസ് 6a ഭാഗമായുള്ള പുതിയ E-സ്പൈൻ സർവീസ് ലഭിക്കും. ഈ പുതിയ സർവീസ് 24-മണിക്കൂർ പ്രവർത്തിക്കും.
ഈ മാറ്റങ്ങൾ, പ്രത്യേകിച്ച് വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും, ബസ് ഉപഭോക്താക്കളിൽ വർധനവ് ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അധിക ശേഷിയും, സര്‍വീസുകളും കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ സഹായിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.