അയർലൻഡിലെ ആദ്യത്തെ 24 മണിക്കൂർ വെൻഡിംഗ് മെഷീൻ ഷോപ്പ് വെക്സ്ഫോർഡിൽ പ്രവർത്തനം ആരംഭിച്ചു

അയർലൻഡിന്റെ ചരിത്രത്തിൽ ആദ്യമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന വെൻഡിംഗ് മെഷീൻ ഷോപ്പ് വെക്സ്ഫോർഡില്‍ ആരംഭിച്ചു.

E-Kiosk ആണ് ന്യൂറോസിൽ പൂർണ്ണമായും ഓട്ടോമേറ്റഡ് ആയ സർവീസ് ആരംഭിച്ചിരിക്കുന്നത്.  ഇതിൽ ക്രിസ്പ്സ്, ചോക്ലേറ്റ്, പാനീയങ്ങൾ, ആരോഗ്യകരമായ സ്നാക്കുകൾ, മീൽ ഡീൽസ്, പാലുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾ ലഭ്യമാണ്.

ഡിജിറ്റൽ ഡയറക്ടർ ജോർഡൻ കേസി, ഈ സംരംഭത്തെ “സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ മാതൃക” എന്ന് വിശേഷിപ്പിച്ചു. ഈ ആശയം ഈസ്റ്റേൺ ഏഷ്യയിലെ സമാനമായ സ്ഥാപനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നും കേസി വ്യക്തമാക്കി.

ഇത് ഒരു മികച്ച പ്രോജക്റ്റാണ്, പ്രത്യേകിച്ച് അയർലൻഡിൽ ആദ്യമായാണ് ഇത്തരമൊരു സാങ്കേതിക സംരംഭം ആരംഭിക്കുന്നത്. ഈ സംരംഭം രാജ്യവ്യാപകമായി വ്യാപിപ്പിക്കാനുള്ള പദ്ധതികൾ പ്രാരംഭ ഘട്ടത്തിലാണെന്ന്‍ ഡിജിറ്റൽ ഡയറക്ടർ ജോർഡൻ കേസി പറഞ്ഞു

ഈ പുതിയ സംരംഭം അയർലണ്ടിലെ റീട്ടെയിൽ മേഖലയിലെ ടെക്നോളജി അധിഷ്ഠിത നവീകരണത്തിന് ശക്തമായ തുടക്കം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share this news

Leave a Reply