ഈ വര്‍ഷത്തെ ഡബ്ലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (DIFF) ഫെബ്രുവരി 20 മുതൽ മാർച്ച് 2 വരെ നടക്കും. ഫെസ്റ്റിവലിൽ റാൾഫ് ഫയൻസ്, ജെസിക്കാ ലാംഗ്, എഡ് ഹാരിസ്, ബെൻ ഫോസ്റ്റർ, ഫിയോന ഷോ, ട്വിഗി, ഫിയോണുല ഫ്ലാനാഗൻ, ആർഡൽ ഒ’ഹാൻലൻ, എമി ഹ്യൂബർമാൻ, ജോൺ കോണർസ് തുടങ്ങിയ പ്രശസ്ത താരങ്ങൾ പങ്കെടുക്കും.
ഈ വർഷത്തെ ഫസ്റ്റിവലിൽ 80 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്, ഇതിൽ 10 ഐറിഷ് സിനിമകളുടെ വേൾഡ് പ്രീമിയറുകളും 55 ഷോര്‍ട്ട് ഫിലിമുകളും ഉൾപ്പെടുന്നു.
ഫെസ്റ്റിവലില്‍ ഉബെർട്ടോ പസോളിനിയുടെ “ദി റിട്ടേൺ” എന്ന റാൾഫ് ഫയൻസ് അഭിനയിച്ച ചിത്രത്തോടു കൂടി തുടങ്ങും, ഡാറൻ തോണ്‍ട്ടണ്‍സ് ന്‍റെ സംവിധാനത്തിൽ ഒരുക്കിയ “ഫോർ മദേഴ്സ്”, സമാപന ചിത്രം ആയി പ്രദർശിപ്പിക്കും. ഈ ചിത്രം കഴിഞ്ഞ ഒക്ടോബറിൽ BFI ലണ്ടൻ ഫിലിം ഫസ്റ്റിവലിൽ “ഓഡിയൻസ് അവാർഡ്” നേടിയിരുന്നു.
ഫെസ്റ്റിവലിന്‍റെ വിശദാംശങ്ങളും ബുക്കിംഗിനുള്ള വിവരങ്ങളും diff.ie-ൽ ലഭ്യമാണ്.