ഫീൽ അറ്റ് ഹോം സ്പോൺസർ ചെയ്യുന്ന മൈൻഡ് ഫുട്ബോൾ ടൂർണമെന്റിൽ ഈ വർഷം കേരള ജില്ലാടിസ്ഥാനിൽ ടീമുകൾ മാറ്റുരക്കും. ഏപ്രിൽ 26നു ഡബ്ലിൻ എയർപോർട്ടിന് സമീപത്തുള്ള അൽസാ സ്പോർട്സ് സെന്ററിലാണ് മത്സരങ്ങൾ.
അയർലണ്ടിന്റെ മണ്ണിൽ ചേക്കേറിയ മലയാളികൾക്ക് എന്നും പുതുമയും വ്യത്യസ്തവുമായ പരിപാടികൾ സംഘടിപ്പിക്കുന്ന മൈൻഡ് 2025 May 31നു നടക്കുന്ന മെഗാമേളക്ക് മുന്നോടിയായി നടത്തുന്ന കലാകായിക മത്സരങ്ങളുടെ ഭാഗമായാണ് കേരള ജില്ലാ അടിസ്ഥാന ഫുട്ബോൾ മത്സരവും നടത്തുന്നത്.
അയർലണ്ടിലെ മലയാളീ ഫുട്ബാൾ പ്രേമികൾക്ക് ഇതൊരു പുത്തൻ അനുഭവവും, ജനിച്ചുവളർന്ന മണ്ണിനെ ഹൃദയത്തോട് ചേർത്തുവെക്കുന്നവർക്ക് ഇതൊരു ആവേശവും ആകുമെന്ന പ്രതീക്ഷയിലാണ് മൈൻഡ്.
മുൻവർഷങ്ങളിൽ നടത്തുന്നതുപോലെ (U12, U16 & Seniors) വിവിധ പ്രായപരിധിയിലുള്ള ഇന്ത്യൻ ഐറിഷ് ക്ലബ്ബുകളുടെ മത്സരങ്ങൾക്ക് പുറമെയാണ് കേരളാ ജില്ലാടിസ്ഥാന ഫുട്ബോൾ മത്സരങ്ങൾ നടത്തുന്നത്. ടൂർണമെന്റിന്റെ കൂടുതൽ വിവരങ്ങൾക്കും, രെജിസ്ട്രേഷനും Jose Pauly – 087 264 4351 / Jaimon Palatty – 087 951 1344 / Aldus Dass – 089 951 7141 എന്നിവരെ വിളിക്കാവുന്നതാണ്.