ഗൂഗിൾ മാപ്പ്സിൽ ഏറ്റവും കൂടുതൽ റിവ്യൂ ലഭിച്ച ഐറിഷ് വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏതെല്ലാം എന്നറിയാം

ഗൂഗിൾ മാപ്പ്സ് പ്രവർത്തനം ആരംഭിച്ച് 20 വർഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി, പ്ലാറ്റ്‌ഫോമിൽ ഏറ്റവും കൂടുതൽ റിവ്യൂ ലഭിച്ച ഐറിഷ് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടിക പുറത്തുവിട്ടു. സന്ദര്‍ശകര്‍ക്ക് പ്രിയപ്പെട്ട ഇടങ്ങളില്‍ ഏറ്റവും മുന്നിൽ ക്ലിഫ്സ് ഓഫ് മോഹറാണ്. അതിന് പിന്നാലെ ദി ബുക്ക്‌സ് ഓഫ് കെൽസ് എക്‌സ്പീരിയൻസ്, റോക്ക് ഓഫ് കാഷെല്‍, ഹുക്ക് ലൈറ്റ്ഹൗസ് എന്നിവയും ഉൾപ്പെടുന്നു.

അയര്‍ലണ്ടില്‍ ഏറ്റവും കൂടുതൽ റിവ്യൂ ലഭിച്ച പാർക്ക് ഡബ്ലിനിലെ ഫീനിക്‌സ് പാർക്ക് ആണെന്ന് ഗൂഗിൾ മാപ്പ്സ് പുറത്തുവിട്ട പട്ടിക വ്യക്തമാക്കുന്നു. സെന്റ് സ്റ്റീഫൻസ് ഗ്രീൻ, ഗാൽവെയിലെ എയർ സ്ക്വയർ, കോർക്കിലെ ഫോട്ട വൈൽഡ് പാർക്ക് എന്നിവയും ആദ്യ സ്ഥാനങ്ങളിലുണ്ട്.

മ്യൂസിയങ്ങളിലേക്കെത്തുമ്പോൾ, ഡബ്ലിനിലെ കിൽഡെയർ സ്ട്രീറ്റിലുള്ള നാഷണൽ മ്യൂസിയം ഓഫ് അയര്‍ലണ്ടാണ് ഗൂഗിൾ മാപ്പ്സിൽ ഏറ്റവും കൂടുതൽ റിവ്യൂ ലഭിച്ച ഐറിഷ് മ്യൂസിയം. അതിനുശേഷം മക്ക്രോസ് ഹൗസ്, EPIC ദി ഐറിഷ് എമിഗ്രേഷൻ മ്യൂസിയം, ഐറിഷ് വിസ്കി മ്യൂസിയം എന്നിവയും പട്ടികയിൽ ശ്രദ്ധേയമായി മാറിയിട്ടുണ്ട്.

ആരംഭിച്ച് ഇരുപത് വർഷങ്ങൾക്കുശേഷം, ഗൂഗിൾ മാപ്പ്സ് പ്രതിമാസം 2 ബില്യണിലധികം ഉപഭോക്താക്കളുമായി ലോകത്തിലെ ഏറ്റവും ജനപ്രിയ മാപ്പിംഗ് സേവനങ്ങളിലൊന്നായി മാറിയിട്ടുണ്ട്. 2024-ൽ മാത്രം 1 ട്രില്യൺ കിലോമീറ്ററിലധികം ദിശാനിർദ്ദേശങ്ങൾ പ്ലാറ്റ്‌ഫോം വഴി നൽകപ്പെട്ടു. നിലവിൽ 250 മില്ല്യണിലധികം സ്ഥാപനങ്ങളും സ്ഥലങ്ങളും മാപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വർഷത്തിൽ 500 മില്ല്യണ്‍ ഉപയോക്താക്കളാണ് റിവ്യൂകൾ, ഫോട്ടോകൾ, റേറ്റിംഗുകൾ, ഗതാഗത വിവരം തുടങ്ങിയ വിവരങ്ങൾ പങ്കുവയ്ക്കുന്നത്. ഗൂഗിളിന്റെ കണക്കുകൾ പ്രകാരം, പ്രതിദിനം 100 മില്ല്യണിലധികം അപ്ഡേറ്റുകളാണ് ഗൂഗിൾ മാപ്പിൽ നടന്നു വരുന്നത്.

ഗൂഗിൾ മാപ്പ്സിൽ ഏറ്റവും കൂടുതൽ റിവ്യൂ ലഭിച്ച ഐറിഷ് വിനോദസഞ്ചാര കേന്ദ്രങ്ങൾ

ഗൂഗിൾ മാപ്പ്സിൽ ഏറ്റവും കൂടുതൽ റിവ്യൂ ലഭിച്ച ഐറിഷ് വിനോദസഞ്ചാര കേന്ദ്രങ്ങൾ

സന്ദർശക ആകർഷണങ്ങൾ

  • ക്ലിഫ്സ് ഓഫ് മോഹർ
  • ദി ബുക്ക്‌സ് ഓഫ് കെൽസ് എക്‌സ്‌പീരിയൻസ്
  • റോക്ക് ഓഫ് കാശൽ
  • ഹുക്ക് ലൈറ്റ്ഹൗസ്
  • ടോർക്കി വെള്ളച്ചാട്ടം
  • പവർസ്കോർട്ട് വെള്ളച്ചാട്ടം
  • ഡബ്ലിനിയ
  • സ്പാനിഷ് ആർച്ച്
  • ഗ്ലെൻകാർ വെള്ളച്ചാട്ടം
  • ബ്ലാർണി സ്റ്റോൺ

പാർക്കുകൾ

  • ഫീനിക്‌സ് പാർക്ക്
  • സെന്റ് സ്റ്റീഫൻസ് ഗ്രീൻ
  • എയർ സ്ക്വയർ
  • ഫോട്ട വൈൽഡ് ലൈഫ് പാർക്ക്
  • കിൽക്കെനി കാസിൽ പാർക്ക്
  • കിലാർണി നാഷണൽ പാർക്ക്
  • മാർലി പാർക്ക്
  • വിക്ക്ലോ മൗണ്ടൻസ് നാഷണൽ പാർക്ക്
  • മെറിയോൺ സ്ക്വയർ പാർക്ക്
  • കൊന്നമാര നാഷണൽ പാർക്ക് (Páirc Náisiúnta Chonamara)

മ്യൂസിയങ്ങൾ

  • നാഷണൽ മ്യൂസിയം ഓഫ് അയർലാൻഡ്, കിൽഡെയർ സ്ട്രീറ്റ്
  • മക്ക്രോസ് ഹൗസ്
  • EPIC ദി ഐറിഷ് എമിഗ്രേഷൻ മ്യൂസിയം
  • ഐറിഷ് വിസ്കി മ്യൂസിയം
  • നാഷണൽ മ്യൂസിയം ഓഫ് അയർലാൻഡ്, മെറിയോൺ സ്ട്രീറ്റ്
  • നാഷണൽ മ്യൂസിയം ഓഫ് അയർലാൻഡ്, കോളിൻസ് ബാരക്സ്
  • ദി ലിറ്റിൽ മ്യൂസിയം ഓഫ് ഡബ്ലിൻ
  • ടൈറ്റാനിക് എക്‌സ്പീരിയൻസ് കോബ്
  • ഐറിഷ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട്
  • ചെസ്റ്റർ ബീറ്റി

ഗൂഗിൾ മാപ്പ്സിൽ ഏറ്റവും കൂടുതൽ റിവ്യൂ ലഭിച്ച ഐറിഷ് വിനോദസഞ്ചാര കേന്ദ്രങ്ങൾ

സന്ദർശക ആകർഷണങ്ങൾ

  • ക്ലിഫ്സ് ഓഫ് മോഹർ
  • ദി ബുക്ക് ഓഫ് കെൽസ് എക്‌സ്പീരിയൻസ്
  • റോക്ക് ഓഫ് കാഷൽ
  • ഹുക്ക് ലൈറ്റ്ഹൗസ്
  • ടോർക്ക വാട്ടര്‍ഫാള്‍
  • പവർസ്കോർട്ട് വാട്ടര്‍ഫാള്‍
  • ഡബ്ലിനിയ
  • സ്പാനിഷ് ആർച്ച്
  • ഗ്ലെൻകാർ വാട്ടര്‍ഫാള്‍
  • ബ്ലാർണി സ്റ്റോൺ

പാർക്കുകൾ

  • ഫീനിക്‌സ് പാർക്ക്
  • സെന്റ് സ്റ്റീഫൻസ് ഗ്രീൻ
  • എയർ സ്ക്വയർ
  • ഫോട്ട വൈൽഡ് ലൈഫ് പാർക്ക്
  • കിൽക്കെനി കാസിൽ പാർക്ക്
  • കില്ലാർണി നാഷണൽ പാർക്ക്
  • മാർലി പാർക്ക്
  • വിക്ക്ലോ മൗണ്ടൻസ് നാഷണൽ പാർക്ക്
  • മെറിയൻ സ്ക്വയർ പാർക്ക്
  • കൊന്നമാര നാഷണൽ പാർക്ക് (Páirc Náisiúnta Chonamara)

മ്യൂസിയങ്ങൾ

  • നാഷണൽ മ്യൂസിയം ഓഫ് അയർലാൻഡ്, കിൽഡെയർ സ്ട്രീറ്റ്
  • മക്ക്രോസ് ഹൗസ്
  • EPIC ദി ഐറിഷ് എമിഗ്രേഷൻ മ്യൂസിയം
  • ഐറിഷ് വിസ്കി മ്യൂസിയം
  • നാഷണൽ മ്യൂസിയം ഓഫ് അയര്‍ലണ്ട്, മെറിയൻ സ്ട്രീറ്റ്
  • നാഷണൽ മ്യൂസിയം ഓഫ് അയര്‍ലണ്ട്, കോളിൻസ് ബാരക്സ്
  • ദി ലിറ്റിൽ മ്യൂസിയം ഓഫ് ഡബ്ലിൻ
  • ടൈറ്റാനിക് എക്‌സ്പീരിയൻസ് കോബ്
  • ഐറിഷ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട്
  • ചെസ്റ്റർ ബീറ്റി
Share this news

Leave a Reply