അയർലൻഡ് മലയാളി കൂട്ടായ്മ ആയ പെഡൽസ് ൻ്റെ ആഭിമുഖ്യത്തിൽ സമാധാന സംഗമം നടന്നു

പെടൽസ് അയർലൻഡ്, കഴിഞ്ഞ ജനുവരി 30ന്, മഹാത്മാഗാന്ധിയുടെ 77-ാം രക്തസാക്ഷി ദിനത്തിൽ യുദ്ധത്തിനെതിരെ ഡബ്ലിൻ Clayton ഹോട്ടലിൽ നടത്തിയ സമാധാന സംഗമം വളരെ ശ്രദ്ധ ആകർഷിച്ചു.

അസമത്വം ലോകസമാധാനം, അഹിംസ, തുടങ്ങി വ്യത്യസ്ത വിഷയങ്ങളിൽ വിവിധ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള പ്രൊഫസർമാർ സംസാരിക്കുകയും ചർച്ച നടത്തുകയും ചെയ്തു.

മലയാളികളുടെ രണ്ടാം തലമുറയിലെ ആദ്യ ലോക്കൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ബ്രിട്ടോ പേരേപ്പാടൻ, ‘ലോകസമാധാനത്തിന് യുവജനങ്ങളുടെ പങ്ക് ‘ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ലോകസമാധാനത്തെ ആസ്പദമാക്കി പൂജ വിനീത് സ്വാഗത ഗാനം ആലപിച്ചു.

ഡോക്ടർ Philip McDonagh ‘ഗാന്ധി ജീവിച്ചിരുന്നെങ്കിൽ എന്തുപറയുമായിരുന്നു’ എന്ന തലക്കെട്ടിൽ നിന്നുകൊണ്ട് ഗാന്ധിയുടെ ഫിലോസഫിയും ഗുഡ് ഫ്രൈഡേ എഗ്രിമെൻ്റ്ൽ തന്റെ പങ്കിനെക്കുറിച്ചും വിശേഷാൽ സമാധാനത്തിന് നോബൽ സമ്മാനം കിട്ടിയ ജോൺ ഹ്യൂമിന് ഗാന്ധി പീസ് അവാർഡ് കിട്ടിയപ്പോൾ ഐറിഷ് അംബാസിഡറായി ഡൽഹിയിൽ സേവനമനുഷ്ഠിക്കുന്ന കാലത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

മൈക്കിൾ ജാക്സന്റെ ‘ഹീൽ ദി വേൾഡ്’ എന്ന ഗാനം ഗ്രേസ് ബെന്നി അതിമനോഹരമായി പാടിയത് പങ്കെടുത്തവരിൽ സംഗീതനുഭൂതി പകർത്തി.

ഡബ്ലിൻ ബിനുവിന്റെ “ഗാന്ധിവധം ” എന്ന പുസ്തകം കവിയത്രി Aswathi Plackal പ്രകാശനം ചെയ്തു സംസാരിച്ചു. Dr. Jasbeer M Queens University Belfast, പുസ്തകം ഏറ്റുവാങ്ങി, പുസ്തകത്തിൻ്റെ കാലികപ്രസക്തിയെക്കുറിച്ച് സംസാരിച്ചു. Dr. Deepak Queens University Belfast, പുസ്തക പരിചയം നടത്തി.

Mr. Bobby McCormack (CEO Development perspective) സമാധാനം ലക്ഷ്യമാക്കി ഉള്ള വിദ്യാഭ്യാസത്തിൻറെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. തുടർന്ന് ബിനു ഡാനിയേൽ ആക്ടീവിസത്തെ കുറിച്ചും ആഗോള പൗരൻ എന്ന നിലയിൽ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നി സംസാരിച്ചു.

1970 കളിൽ ലോകമെങ്ങും Civil Rights movement കളിൽ മുഴങ്ങിക്കേട്ട ‘We shall over come’ എന്ന ഗാനം സമാപന ഗാനമായി ഐറിൻ റെജി അതിമനോഹരമായി ആലപിച്ചു.

വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തത് പരിപാടിക്ക് ഒരു ആഗോള കാഴ്ചപ്പാട് നൽകി. നൈജീരിയ സിംബാവെ, മ്യാൻമാർ ലിത്വാനിയ, അയർലൻഡ് ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും മലയാളികളും അടക്കം 70 ഓളം അംഗങ്ങൾ പെഡൽസ് അയർലണ്ടിന്റെ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.

സമാധാനത്തിന്റെയും സർവ്വലോക മനുഷ്യത്വപരമായ സമീപനങ്ങളുടെയും ഒരു showcase ആയി Pedals Ireland ഈ പരിപാടി മാറുകയുണ്ടായി.
രാജേഷ് ഉണ്ണിത്താൻ അവതാരകനും ജോൺ ചാക്കോ നന്ദിയും പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: