ബെൽഫാസ്റ്റിലെ മെർച്ചന്റ് ഹോട്ടൽ £1,000 വിലയുള്ള ഒരു പുതിയ കോക്ടെയിൽ അവതരിപ്പിച്ചു. ഈ കോക്ടെയിൽ “ജീവിതത്തിൽ ഒരിക്കൽ മാത്രം അനുഭവിക്കാൻ കഴിയുന്ന” ഒരു അത്യപൂർവ അനുഭവം നൽകുമെന്ന് ഹോട്ടൽ അവകാശപ്പെടുന്നു.
മെർച്ചന്റ് ഹോട്ടൽ ഇതിനുമുമ്പും ലോകത്തിലെ ഏറ്റവും വിലയേറിയ കോക്ടെയിലുകളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 2007-ൽ £750 വിലയുള്ള മായി തായ് കോക്ടെയിലുമായി ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചിരുന്നു.
മെർച്ചന്റ് ബാറിന്റെ ജനറൽ മാനേജർ ആരോൺ ഡുഗനും കോക്ടെയിൽ ബാർ മാനേജർ എമിലി ഡൊഹേർട്ടിയും ചേർന്നാണ് പുതിയ മെനു രൂപകൽപ്പന ചെയ്തത്. ഈ കോക്ക്ടെയിലില്‍ മിഡിൽട്ടൺ, മക്കലൻ, മിക്ട്ടേഴ്സ് തുടങ്ങിയ അപൂര്‍വമായ വിസ്കികൾ ഉൾപ്പെടുന്നു. ഇവയുടെ വില 785 പൗണ്ട് മുതൽ 1,000 പൗണ്ട് വരെയാണ്.
മെർച്ചന്റ് ഹോട്ടലിലെ കോക്ടെയിൽ ബാർ യു.കെ.യിലും അയര്‍ലണ്ടിലും ഏറ്റവും പ്രശസ്തമായ ബാറുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഇത് നോര്‍ത്ത് അയര്‍ലണ്ടില്‍ തന്നെ ആദ്യമായി പിന്നാക്കിള്‍ ഗൈഡിന്റെ 2 പിൻ സ്റ്റാറ്റസ് ലഭിച്ച ബാറാണ്. ഈ മാസം അവസാനം ഈ പുരസ്കാരം ഔദ്യോഗികമായി ഹോട്ടലിന് ലഭിക്കും.