കുഞ്ഞുങ്ങളില്‍ ശ്വാസതടസ്സ ഭീഷണി : അയർലണ്ടിൽ 10,000-ലധികം സൂത്തറുകൾ പിൻവലിച്ചു

അയർലണ്ടിൽ 10,200-ലധികം കുഞ്ഞുങ്ങളുടെ സൂത്തറുകൾ ശ്വാസതടസ്സ ഭീഷണിയെത്തുടർന്ന് പിൻവലിച്ചു. യൂറോപ്യൻ യൂണിയൻ ഉൽപ്പന്ന സുരക്ഷാ പരിശോധനയുടെ അടിസ്ഥാനത്തിൽ, Competition and Consumer Protection Commission (CCPC) ആണ് 123 Baby Essentials Orthodontic Style Soothers 2 പാക്കുകൾ തിരിച്ചു വിളിച്ചിരിക്കുന്നത്.

അയർലണ്ടിൽ ഉപഭോക്താക്കൾ വാങ്ങിയ 10,200-ലധികം സൂത്തറുകൾ ആണിത്. ഉപഭോക്താക്കൾ ഉടൻ തന്നെ ഈ സൂത്തറുകൾ ഉപയോഗിക്കുന്നത് നിർത്തണമെന്ന് CCPC നിർദ്ദേശിച്ചു.

ഈ ഉൽപ്പന്നം ചെറിയ കഷണങ്ങളായി തകർന്ന് കുഞ്ഞുങ്ങളുടെ വായിൽ എത്താൻ സാധ്യതയുണ്ട്, ഇത് ശ്വാസതടസ്സം ഉണ്ടാക്കാൻ കാരണമാകും എന്ന് CCPC അറിയിച്ചു.

നീല, പിങ്ക്, വെള്ള എന്നീ നിറങ്ങളിലുള്ള ഈ സൂത്തറുകൾ അയര്‍ലണ്ടിലെ വിവിധ റീട്ടെയിലര്‍മാര്‍  വഴി വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുകയാണ് അതിൽ EuroGiant, Boyds Stores (Drogheda), Brett Supplies, Lklw Retails, Guineys, Tommy Joyce’s Superstores, CandK Star, Tdho Retail, Cappagh Pharmacy, Regional Foods, Delgany Pharmacy, Corduff Pharmacy Limited, PMG Stores, Snk Star എന്നിവ ഉൾപ്പെടുന്നു.

പിന്‍വലിച്ച സൂത്തറുകൾ വീട്ടിൽ ഉള്ളവർ ഉടൻ ഉപയോഗം നിര്‍ത്തി, കുഞ്ഞുങ്ങളുടെയും കുട്ടികളുടെയും കൈവശം എത്താതെ സൂക്ഷിക്കണമെന്ന് CCPC മുന്നറിയിപ്പു നൽകി.

“ഈ സൂത്തറുകൾ കുഞ്ഞുങ്ങളുടെ വായിൽ ചെല്ലുമ്പോൾ ചെറിയ കഷണങ്ങളായി തകർന്ന് തൊണ്ടയിൽ കുടുങ്ങി ഗുരുതര പരിക്കിനോ മരണത്തിനോ കാരണമാകാൻ സാധ്യതയുണ്ട്,” എന്ന് CCPC കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഗ്രെയ്ൻ ഗ്രിഫിൻ വ്യക്തമാക്കി.

പിൻവലിച്ച സൂത്തറുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയേണ്ടവർ Gem Imports Ltd എന്ന സ്ഥാപനത്തെ customerservice@gem-imports.co.uk എന്ന ഇമെയിലിലോ, അല്ലെങ്കിൽ +35314854980 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

Share this news

Leave a Reply