അയർലണ്ടിലെ 18 കൗണ്ടികൾക്ക് ഞായറാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ യാത്രാ ബുദ്ധിമുട്ടുകളും വെള്ളപ്പൊക്ക സാധ്യതയുമുണ്ടാകുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ക്ലെയർ, കോർക്ക്, കെറി, ലിമറിക്, വാട്ടർഫോർഡ്, ഡോണെഗൽ, ഗാൽവേ, ലീട്രിം, മയോ, സ്ലൈഗോ, വെക്സ്ഫോർഡ്, വിക്ക്ലോ എന്നീ 12 കൗണ്ടികൾക്ക് പുലര്‍ച്ചെ 2 മുതൽ വൈകുന്നേരം 3 വരെയാണ് മുന്നറിയിപ്പ്.
അതേസമയം,, ഡോണെഗൽ, ഗാൽവേ, ലീട്രിം, മയോ, സ്ലൈഗോ എന്നീ കൗണ്ടികൾക്ക് വൈകുന്നേരം 3 മുതൽ അർദ്ധരാത്രി വരെ യെല്ലോ വിന്‍ഡ് അലേര്‍ട്ട് തുടരും.
ശക്തമായ കാറ്റിനും മഴയ്ക്കും Met Éireann പുറപ്പെടുവിച്ച സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് കാർലോ, കില്‍ക്കെന്നി, വെക്സ്ഫോർഡ്, വിക്ലോ, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മണിയോടെ അവസാനിച്ചു.
അതേസമയം, കോർക്ക്, കെറി കൗണ്ടികൾക്കായുള്ള കാലാവസ്ഥാ മുന്നറിയിപ്പ് രാവിലെ 8 മണിക്ക് അവസാനിച്ചു.






