വെള്ളാർമലയ്ക്ക്‌ കൈത്താങ്ങുമായി ‘വയനാടൻസ്‌’

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ. ഹയർസെക്കൻഡറി സ്കൂളിന്‌ അയർലൻഡിൽ നിന്ന്‌ കൈത്താങ്ങുമായി ‘വയനാടൻസ്‌’. അയർലൻഡിലുള്ള വയനാട്ടുകാരുടെ കൂട്ടായ്മയായ ‘വയനാടൻസ് ഇൻ അയർലൻഡ്’ കൂട്ടായ്മയാണ്‌ സ്കൂൾ ബസിന്റെ ദൈനന്ദിന ചെലവുകൾക്കായി അഞ്ച്‌ ലക്ഷം രൂപ കൈമാറിയത്‌.

മേപ്പാടി സ്കൂളിൽ നടന്ന ചടങ്ങിൽ വയനാടൻസ് ഇൻ അയർലൻഡ് അംഗങ്ങളായ കൃഷ്ണദാസ്. കെ. കെ ജയിസ്‌മോൻ കാരക്കാട്ട്‌ എന്നിവർ വെള്ളാർമല സ്കൂൾ പ്രിൻസിപ്പൽ ഭവ്യ, ഹെഡ്മാസ്റ്റർ ദിലീപ് കുമാർ എന്നിവർക്ക് ബാങ്ക് ഡ്രാഫ്റ്റ് കൈമാറി.

Share this news

Leave a Reply