SSE Airtricity ഏപ്രിൽ മുതൽ വൈദ്യുതി, ഗ്യാസ് ബില്ലുകൾ വര്‍ധിപ്പിക്കും

രാജ്യത്തെ പ്രമുഖ ഊർജ്ജ സപ്ലയർ കമ്പനികളിലൊന്നായ SSE Airtricity, വൈദ്യുതി, ഗ്യാസ് ബില്ലുകളിൽ വർദ്ധനവ് വരുത്തുമെന്ന് അറിയിച്ചു. ഏപ്രിൽ 2 മുതൽ സ്റ്റാൻഡേർഡ് വേരിയബിൾ ഹൗസ്ഹോൾഡ് വൈദ്യുതി, ഗ്യാസ് ബില്ലുകളില്‍ ആണ് വര്‍ധനവ് വരുത്തുക.

ഈ വർദ്ധനവ് ഏകദേശം 2,50,000 വൈദ്യുതി ഉപഭോക്താക്കളെയും 85,000 വാതക ഉപഭോക്താക്കളെയും ബാധിക്കുമെന്ന് കണക്കാക്കുന്നു. ഇത് ഒരു ശരാശരി വൈദ്യുതി ഉപഭോക്താവിന് ദിവസേന €0.47 വര്‍ധനവും വാതക ഉപഭോക്താവിന് €0.31 വര്‍ധനവും ഉണ്ടാക്കും. ഡ്യുവൽ ഫ്യൂവൽ ഉപയോഗിക്കുന്നവർക്ക് 9.5% വരെ ബില്ല് വർദ്ധിക്കും, ഇത് ദിവസേന €0.78 ന്‍റെ അധിക ചെലവാണ് ഉണ്ടാക്കുക.

2022 മുതൽ കമ്പനി മൂന്നു തവണ നിരക്കുകൾ കുറച്ചിരുന്നെങ്കിലും, വർദ്ധിച്ചുവരുന്ന ബാഹ്യ ചെലവുകളാണ് ഇപ്പോഴത്തെ വർദ്ധനവിന് കാരണം എന്ന് കമ്പനി ഒരു പ്രസ്താവനയില്‍ അറിയിച്ചു.

Share this news

Leave a Reply