കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടിലെ കുഞ്ഞുങ്ങളില്‍ ഏറ്റവും ജനപ്രിയമായ പേരുകൾ പുറത്തുവിട്ടു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (CSO) പുറത്തിറക്കിയ പുതിയ ഡാറ്റ അനുസരിച്ച്, 2024-ൽ അയർലണ്ടിലെ ആൺകുട്ടികൾക്കിടയിൽ “ജാക്ക്” എന്ന പേരാണ് ഏറ്റവും ജനപ്രിയമായി തുടരുന്നത്. ആൺകുട്ടികളിൽ ജാക്ക് തുടർച്ചയായി എട്ടാം വർഷവും ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പെൺകുട്ടികളില്‍ ‘സോഫി’ ആണ് ഏറ്റവും പ്രചാരത്തിലുള്ള പേര്. ആൺകുട്ടികൾക്കിടയിൽ ജാക്കിന് ശേഷം നോവ, റിയാൻ, സിലിയൻ, ജെയിംസ് എന്നിവയാണ് ജനപ്രിയമായ മറ്റ് പേരുകൾ. അതേസമയം, കാലെബ് എന്ന പേര് ജനപ്രിയതയിൽ വന്‍ മുന്നേറ്റം നടത്തി, 2023-ലെ 142-ാം സ്ഥാനത്തുനിന്ന് 2024-ൽ 91-ാം സ്ഥാനത്തേക്കാണ് കയറിയത്.
പെൺകുട്ടികൾക്കിടയിൽ സോഫി, എബ്ഹാ, ഗ്രേസ്, എമിലി, ഫിയ എന്നിവയാണ് ഏറ്റവും മുന്‍നിരയിലുള്ള 5 പേരുകൾ. 2023-ൽ ഒന്നാം സ്ഥാനത്തിരുന്ന “ഗ്രേസ്” എന്ന പേര് 2024-ൽ മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു.
അയര്‍ലണ്ടില്‍ 2007 മുതൽ ഒരു വര്‍ഷം ഒഴിച്ച് ഇതുവരെ “ജാക്ക്” എന്ന പേരാണ് ആൺകുട്ടികൾക്കിടയിൽ ഏറ്റവും ജനപ്രിയമായത്. 2016-ൽ മാത്രം “ജെയിംസ്” ഒന്നാം സ്ഥാനത്തെത്തി. രണ്ട് പേരുകളും 1998 മുതൽ ടോപ്പ് 5-ൽ തുടരുന്നു. പെൺകുട്ടികൾക്കിടയിൽ 2016 മുതൽ ടോപ്പ് 5-ൽ നിലനിൽക്കുന്ന പേരുകള്‍ “ഗ്രേസ്”, “എമിലി”, “സോഫി” എന്നിവയാണെന്നാണ് CSO യുടെ ഡാറ്റ യില്‍ പറയുന്നത്.