ഡബ്ലിൻ ബസ് റൂട്ടുകളിൽ മാറ്റം: തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ

ഡബ്ലിൻ ബസ് റൂട്ടുകളിൽ മാറ്റം: തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ

ഡബ്ലിൻ ബസ് നാളെ മുതൽ ഏഴ് പുതിയ പീക്ക്-ടൈം റൂട്ടുകളില്‍ സര്‍വീസ് നടത്തും. ഹ്യൂസ്റ്റൺ സ്റ്റേഷൻ മുതൽ യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിൻ (യുസിഡി) വരെ 45 അധിക സർവീസുകൾ ഉൾപ്പെടുന്നു. ഇതിൽ രാവിലെ 25 സർവീസുകളും  വൈകുന്നേരം 20 സർവീസുകളും ഉൾപ്പെടുന്നു

തിങ്കളാഴ്ച മുതൽ X25, X26, X27, X28, X30, X31, X32 എന്നീ ബസുകൾ ഇനി മുതൽ യൂണിവേഴ്സിറ്റി കോളേജ് ബെൽഫീൽഡിൽ വരെ സർവീസ് നടത്തും.

ഈ പുതിയ സർവീസുകൾ ഹ്യൂസ്റ്റൺ സ്റ്റേഷനിൽ നിന്ന് ബെൽഫീൽഡ് വരെയുള്ള യാത്രക്കാർക്ക് മികച്ച കണക്റ്റിവിറ്റി നൽകുമെന്ന് ഡബ്ലിൻ ബസ് അറിയിച്ചു.

പുതിയ ടൈംടേബിൾ ഡബ്ലിൻ ബസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

Share this news

Leave a Reply