ടിപ്പററിയിൽ പോസ്റ്റ്മാനെ നായ്ക്കൾ ആക്രമിച്ചതായി പരാതി; രണ്ട് കാലിലും കടിയേറ്റു

കൗണ്ടി ടിപ്പററിയില്‍ പോസ്റ്റ്മാനെ നായ്ക്കള്‍ ആക്രമിച്ചതായി പരാതി. വ്യാഴാഴ്ച Kilcommon പ്രദേശത്തെ ഒരു വീട്ടില്‍ ഡെലിവറി നടത്താനെത്തിയ പോസ്റ്റ്മാനെ രണ്ട് അല്‍സേഷ്യന്‍ നായ്ക്കള്‍ ആക്രമിച്ചതായാണ് പരാതി. സുരക്ഷിതമെന്ന് കരുതി ഗേറ്റ് കടന്ന ഇദ്ദേഹത്തെ വീടിന് പിന്‍ഭാഗത്ത് നിന്നും ഓടിയെത്തിയ നായ്ക്കള്‍ ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. 50-ലേറെ പ്രായമുള്ള ഇദ്ദേഹത്തിന്റെ രണ്ട് കാലുകള്‍ക്കും കടിയേറ്റിട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ എമര്‍ജന്‍സി സര്‍വീസ് എത്തുന്നതിന് മുമ്പായി പ്രദേശത്തുണ്ടായിരുന്ന ഒരു റിട്ടയേര്‍ഡ് നഴ്‌സ് പരിചരിച്ചിരുന്നു. ശേഷം പാരാമെഡിക്കല്‍ സംഘമെത്തി ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു.

സംഭവത്തില്‍ അന്വേഷണമാരംഭിച്ചതായി ഗാര്‍ഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: