ലിമറിക്ക് സിറ്റിയില്‍ 105,000 യൂറോ വിപണിവില വരുന്ന കൊക്കെയ്‌നുമായി ചെറുപ്പക്കാരന്‍ അറസ്റ്റില്‍. ബുധനാഴ്ചയാണ് Shelbourne Road-ലെ ഒരു വീട്ടില്‍ നടത്തിയ പരിശോധനയ്ക്കിടെ 1.5 കിലോഗ്രാം കൊക്കെയ്ന്‍ ഗാര്‍ഡ പിടിച്ചെടുത്തത്. ലിമറിക്ക് കൗണ്ടിയിലെ ലഹരിമരുന്ന് നിയന്ത്രണവുമായി ബന്ധപ്പെട്ട് ഗാര്‍ഡ നടത്തിവരുന്ന ഓപ്പറേഷന്റെ ഭാഗമായായിരുന്നു പരിശോധന.
സംഭവത്തില്‍ 30-ലേറെ പ്രായമുള്ള ഒരു പുരുഷന്‍ അറസ്റ്റിലായിട്ടുണ്ട്. ഗാര്‍ഡയുടെ സായുധസേനയും തിരച്ചിലിന് സഹായം നല്‍കി.