അയർലണ്ടിൽ ‘ദുൽഖർ സൽമാൻ’ എത്തുന്നു!

ദുല്‍ഖര്‍ സല്‍മാന്‍ ബ്രാന്‍ഡ് അംബാസഡറായ ‘റോസ് ബ്രാന്‍ഡ്’ കൈമ റൈസും, ബസ്മതി റൈസും ഇതാദ്യമായി അയര്‍ലണ്ടില്‍. കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലമായി കേരളത്തിലും, ഗള്‍ഫ് രാജ്യങ്ങളിലും മലയാളികള്‍ക്കുമിടയില്‍ ബിരിയാണി, നെയ്‌ച്ചോര്‍ എന്നിവ തയ്യാറാക്കാനായുള്ള ആദ്യ ചോയ്‌സ് ആണ് റോസ് ബ്രാന്‍ഡ് റൈസ്. കൊതിയൂറുന്ന ഒരു ബിരിയാണിക്കാലം അയര്‍ലണ്ടുകാര്‍ക്ക് സമ്മാനിക്കാനായി സോള്‍ ഇന്റര്‍നാഷണല്‍ ട്രേഡിങ് കമ്പനി ലിമിറ്റഡ് ആണ് റോസ് ബ്രാന്‍ഡ് റൈസ് ഇവിടെ അവതരിപ്പിക്കുന്നത്.

ഇനിമുതല്‍ അയര്‍ലണ്ടിലെ ഏഷ്യന്‍ ഷോപ്പുകളില്‍ മിതമായ നിരക്കില്‍ റോസ് ബ്രാന്‍ഡിന്റെ കൈമ, ബസ്മതി അരികള്‍ ലഭ്യമാണ്. ഒരു കിലോ, രണ്ട് കിലോ, അഞ്ച് കിലോ, 18 കിലോ എന്നിങ്ങനെ സൗകര്യപ്രദമായ പാക്കറ്റുകളില്‍ അരി വാങ്ങാം.

വൈകാതെ തന്നെ അയര്‍ലണ്ടിലെ റസ്റ്ററന്റുകളിലും റോസ് ബ്രാന്‍ഡ് റൈസ് കൊണ്ടുള്ള കൊതിയൂറും ബിരിയാണി സ്ഥിരം കാഴ്ചയാകും. ഒപ്പം ഇവിടുത്തെ പ്രവാസികള്‍ക്കായി ഒരു ബിരിയാണി മേള നടത്താനും സോള്‍ ഇന്റര്‍നാഷണല്‍ പദ്ധതിയിടുന്നുണ്ട്.

അപ്പോള്‍ ഇനി ബിരിയാണിയുണ്ടാക്കാന്‍ ഒരു കാരണം കൂടിയായില്ലേ…?!

Share this news

Leave a Reply