ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തിലേയ്ക്ക് വൈദ്യുതി വിതരണം ചെയ്യുന്ന സബ്‌സ്റ്റേഷനില്‍ തീപിടിത്തം. ഇതേ തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. ഇന്ന് (മാര്‍ച്ച് 21) അര്‍ദ്ധരാത്രി വരെ വിമാനത്താവളം അടഞ്ഞുകിടക്കുമെന്നാണ് റിപ്പോര്‍ട്ട്.
തീപിടിത്തം ആയിരത്തോളം വിമാനസര്‍വീസുകളെ ബാധിക്കും. നിലവില്‍ ആയിരത്തോളം പേര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിട്ടുണ്ട്. യാത്രക്കാര്‍ പുതുതായി വിമാനത്താവളത്തിലെത്തുന്നത് ഒഴിവാക്കണമെന്നും, കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ലണ്ടനിലെ ഹെല്ലിങ്ടണ്‍ ബറോയിലെ ഹെയ്‌സിലുള്ള നോര്‍ത്ത് ഹൈഡ് ഇലക്ട്രിക്കല്‍ സബ്‌സ്‌റ്റേഷനിലാണ് തീപിടിത്തമുണ്ടായത്. തുടര്‍ന്ന് 16,000-ഓളം വീടുകളില്‍ വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.