അയർലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ ‘മലയാളം’ സംഘടിപ്പിക്കുന്ന ഐ മണ്ഡല പ്രൊഡക്ഷൻസിന്റെ “ഹിഗ്വിറ്റ” എന്ന നാടകത്തിലേക്കു വേണ്ട അഭിനേതാക്കളെ തെരഞ്ഞെടുക്കാനുള്ള ക്യാമ്പ് നാളെയും മറ്റന്നാളുമായി (മാർച്ച് 22, 23)താലായിലെ ടൈമൺ ബൗൺ കമ്മ്യൂണിറ്റി സെന്ററിൽ വെച്ചു രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ നടത്തപ്പെടും. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെപ്പറയുന്ന ഇമെയിലിലോ, നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
പ്രശസ്ത കഥാകാരൻ ശ്രീ എൻ എസ് മാധവന്റെ ഹിഗ്വിറ്റ എന്ന കഥയുടെ സ്വതന്ത്ര നാടകാവിഷ്കാരമാണ് ഇത്. ഇന്ന് ഡബ്ലിനിൽ എത്തിച്ചേർന്ന പ്രശസ്ത നാടക പ്രവർത്തകനും സംവിധായകനുമായ ശ്രീ ശശിധരൻ നടുവിലാണ് അഭിനേതാക്കളെ പരിശീലിപ്പിച്ച് നാടകം അരങ്ങിലെത്തിക്കുന്നത്. മെയ് 3 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് താലായിലെ ബാസ്കറ്റ്ബോൾ അരീനയിലാണ് നാടകം അവതരിപ്പിക്കുന്നത്.
നാടകത്തിന്റെ ടിക്കറ്റ് വില്പനയുടെ ഉത്ഘാടനം 23/3/25 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് താലായിലെ സയന്റോളജി ഹാളിൽ വെച്ചു നടത്തപ്പെടുന്നതാണ്.
imandalaproductions@gmail.com
0877436038, 0870573885, 0871607720