2025 ഏപ്രില്‍ 1 മുതല്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ക്കുള്ള അപ്പോയിന്റ്‌മെന്റുകള്‍ ഓണ്‍ലൈന്‍ വഴി ആയിരിക്കുമെന്നറിയിച്ച് ഡബ്ലിനിലെ ഇന്ത്യന്‍ എംബസി. നവജാത ശിശുക്കളുടെ പുതിയ പാസ്‌പോര്‍ട്ട് അപേക്ഷ ഒഴികെയുള്ള എല്ലാ അപേക്ഷകള്‍ക്കുമുള്ള അപ്പോയിന്റ്‌മെന്റുകള്‍ ഏപ്രില്‍ 1 മുതല്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. പാസ്‌പോര്‍ട്ട്, OCI, വിസ മുതലായ സേവനങ്ങളെല്ലാം ഇതില്‍ പെടുമെന്നും എംബസി ഫസ്റ്റ് സെക്രട്ടരിയായ ഡി. മുരുഗരാജ് രേഖാമൂലം വ്യക്തമാക്കി.
അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി സേവനങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റമെന്ന് എംബസി അറിയിച്ചു.
ഓണ്‍ലൈന്‍ വഴി അപ്പോയിന്റ്‌മെന്റ് എടുക്കാനുള്ള ലിങ്ക്: https://embassyofindia-dublin.youcanbook.me/