ഡബ്ലിനിൽ സ്ത്രീയുടെ പ്രസവ ശുശ്രൂഷകരായി ഫയർ എൻജിൻ ജീവനക്കാർ

ഡബ്ലിനില്‍ സ്ത്രീയുടെ പ്രസവശുശ്രൂഷകരായി ഫയര്‍ എഞ്ചിന്‍ ജീവനക്കാര്‍. Finglas, Phibsborough എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ബ്രിഗേഡുമാരാണ് വ്യാഴാഴ്ച രാവിലെ N2-വില്‍ വച്ച് സ്ത്രീയെ പ്രസവിക്കാന്‍ സഹായിച്ചത്. പാരാമെഡിക്കല്‍ സംഘവും സഹായത്തിനെത്തി.

പെണ്‍കുഞ്ഞിനാണ് സ്ത്രീ ജന്മം നല്‍കിയതെന്നും, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് എക്‌സ് പോസ്റ്റില്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: