Young Fine Gael ദേശീയ സെക്രട്ടറിയായി മലയാളിയായ കുരുവിള ജോർജ് അയ്യൻകോവിൽ

ഡബ്ലിൻ, ഏപ്രിൽ 3, 2025 ): അയർലണ്ടിലെ ഭരണകക്ഷിയായ Gine Gael പാർട്ടിയുടെ യുവജനവിഭാഗമായ  Young Fine Gael (YFG) ദേശീയ സെക്രട്ടറിയായി മലയാളിയായ കുരുവിള ജോർജ് അയ്യൻകോവിൽ തെരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ ദേശീയ സമ്മേളനത്തിൽ പുതിയ പ്രവർത്തകസമിതിയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് അദ്ദേഹത്തെ ഈ ഉത്തരവാദിത്വത്തിലേക്ക് തെരഞ്ഞെടുത്തത്.
YFG-യുടെ വിവിധ പ്രവർത്തനങ്ങളിലും നയപരമായ ചർച്ചകളിലും അദ്ദേഹം കഴിഞ്ഞ കുറേ വർഷങ്ങളായി മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ദേശവ്യാപകമായ അംഗങ്ങളുടെ  പിന്തുണയോടെയാണ് അദ്ദേഹം ഈ സ്ഥാനത്ത് എത്തിയത് എന്നത് അദ്ദേഹത്തിന്റെ നേതൃപാടവ മികവ് വ്യക്തമാക്കുന്നു.
“ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത് ഒരു വലിയ ബഹുമതിയും ഉത്തരവാദിത്തവുമാണ്. Young Fine Gael എന്നും ധൈര്യത്തോടെ മുന്നോട്ടു പോകുന്ന, പുതിയ ആശയങ്ങൾക്ക് വേദിയായ സംഘടനയാണ്. ഞങ്ങളുടെ തലമുറ ഐറിഷ് രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്തേണ്ട സമയമാണിത്, അത് ഉറപ്പാക്കുന്നതിനായി ഞാൻ ഞങ്ങളുടെ ടീമിനൊപ്പം പ്രവർത്തിക്കും.” തിരഞ്ഞെടുപ്പിന് ശേഷം പ്രതികരിച്ച കുരുവിള പറഞ്ഞു
സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്ന കുരുവിള, ഡബ്ലിന്റെ ട്രിനിറ്റി കോളജിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഗവേഷകനായി പ്രവർത്തിക്കുന്നതിന്റെ പുറമെ, ഐറിഷ് ജസ്റ്റിസ് വകുപ്പ് നിയമിച്ച പീസ് കമ്മീഷണറായും സേവനം അനുഷ്ഠിക്കുന്നു.
വാർത്ത അയച്ചത് : റോണി കുരിശിങ്കൽപറമ്പിൽ
Share this news

Leave a Reply

%d bloggers like this: