കെറിയില്‍ നിന്നും കാണാതായ 56-കാരന് വേണ്ടി വീണ്ടും അപ്പീല്‍ പുതുക്കി ഗാര്‍ഡ. മൂന്നാഴ്ച മുമ്പാണ് Kenmare സ്വദേശിയും, കര്‍ഷകനുമായ Michael Gaine-നെ കാണാതായത്. മാര്‍ച്ച് 20-ന് Kenmare town-ലെ ഒരു കടയിലാണ് ഇദ്ദേഹത്തെ അവസാനമായി കണ്ടത്.
Kenmare-ലെ Centra എന്ന കടയില്‍ നിന്നും ഫോണ്‍ റീച്ചാര്‍ജ്ജ് ചെയ്യുന്നതായാണ് മൈക്കിന്റെ അവസാന സിസിടിവി ദൃശ്യം പതിഞ്ഞിരിക്കുന്നത്. ഇവിടെ നിന്നും തന്റെ ടൊയോട്ട RAV4 കാറെടുത്ത് പോയ മൈക്കിനെ പിന്നീട് കണ്ടിട്ടില്ല. 152 KY 366 രജിസ്‌ട്രേഷന്‍ ബ്രോണ്‍സ് നിറമുള്ള കാര്‍ പിന്നീട് Carrig East-ല്‍ N17ന് സമീപം പാര്‍ക്ക് ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.
5 അടി 10 ഇഞ്ച് ഉയരം, stocky build ആയ ശരീരം, ബ്രൗണ്‍/േ്രഗ നിറത്തിലുള്ള മുടി, കട്ടിയുള്ള, അലങ്കോലമായിക്കിടക്കുന്ന മുടി എന്നിവയാണ് മൈക്കിനെ തിരിച്ചറിയാനുള്ള അടയാളങ്ങള്‍. കാണാതാകുമ്പോള്‍ ഒരു ഓറഞ്ച് വൂളി തൊപ്പി, കറുത്ത നിറത്തിലുള്ള കമ്പിളി ബനിയന്‍ പോലുള്ള വസ്ത്രം, നീല നിറത്തിലുള്ള ജീന്‍സ്, കറുത്ത ബൂട്ട്‌സ് എന്നിവയാണ് ഇദ്ദേഹം ധരിച്ചിരുന്നത്.
കഴിഞ്ഞ മൂന്നാഴ്ചക്കാലം ഗാര്‍ഡ നടത്തിയ അന്വേഷണങ്ങളിലും പരിശോധനകളിലുമൊന്നും മൈക്കല്‍ എവിടെയാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കോസ്റ്റ് ഗാര്‍ഡ്, റെസ്‌ക്യൂ ഡോഗ് ടീം, ഐറിഷ് ഡിഫന്‍ഡസ് ഫോഴ്‌സ് എന്നിവരുടെയെല്ലാം സഹായത്തോടെയാണ് അന്വേഷണം.
മൈക്കലിനെ പറ്റി എന്തെങ്കിലും സൂചനയോ, അറിവോ, ഇദ്ദേഹം പതിഞ്ഞ സിസിടിവി ഫൂട്ടേജുകളോ ലഭിക്കുന്നവര്‍ ഉള്ളവര്‍ ഉടൻ തന്നെ ഏതെങ്കിലും ഗാര്‍ഡ സ്‌റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥന:
Killarney Garda Station on 064 667 1160
Garda Confidential Line at 1800 666 111