അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റിനായി ഏറ്റവും കൂടുതൽ കാത്തിരിപ്പ് താലയിൽ; കുറവ് ഇവിടെ എന്നും റിപ്പോർട്ട്

രാജ്യത്ത് ഡ്രൈവിങ് ടെസ്റ്റിനുള്ള ഏറ്റവും നീണ്ട കാത്തിരിപ്പ് ഡബ്ലിനിലെ താലയില്‍ എന്ന് റിപ്പോര്‍ട്ട്. 35 ആഴ്ചയാണ് അപേക്ഷ നല്‍കിയ ശേഷം ഇവിടെ ടെസ്റ്റ് നടക്കാന്‍ കാത്തിരിക്കേണ്ടിവരുന്നത്. ഏറ്റവും കുറഞ്ഞ കാത്തിരിപ്പ് കാലയളവ് Navan, Castlebar എന്നിവിടങ്ങളിലാണ്- ശരാശരി 15 ആഴ്ച. അതേസമയം കാത്തിരിപ്പ് സമയം 10 ആഴ്ചയാക്കി കുറയ്ക്കുകയാണ് അധികൃതര്‍ ലക്ഷ്യമിടുന്നത് എന്ന് ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം.

കോര്‍ക്കില്‍ ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷ നല്‍കുന്നവര്‍ ടെസ്റ്റ് നടത്താന്‍ കാത്തിരിക്കേണ്ടിവരുന്നത് ആറ് മാസമോ അതില്‍ കൂടുതലോ ആണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. Wilton, Mallow എന്നിവിടങ്ങളില്‍ കാത്തിരിപ്പ് സമയം 28 ആഴ്ചയാണെങ്കില്‍, ടkibbereen-ല്‍ ഇത് 26 ആഴ്ചയാണ്.

ടെസ്റ്റിന് വേണ്ടിയുള്ള ഏറെ നാളത്തെ കാത്തിരിപ്പ് ആളുകളുടെ ജോലിയെ ബാധിക്കുന്നതായി പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ സമ്മതിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ അടിയന്തരമായി എന്ത് ചെയ്യാന്‍ സാധിക്കും എന്ന് ഗതാഗതമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

Share this news

Leave a Reply

%d bloggers like this: