അയര്‍ലണ്ടിലെ പ്രശസ്ത റസ്റ്ററന്റായ Chopped, ഡ്രോണ്‍ ഉപയോഗിച്ചുള്ള ഡെലിവറി സര്‍വീസിന് തുടക്കമിടുന്നു. Manna ഡ്രോണ്‍ സര്‍വീസുമായി ചേര്‍ന്ന് ഡബ്ലിനിലെ Balanchardstown-ലാണ് അത്യാധുനിക ഡെലിവറി സംവിധാനത്തിന് Chopped ആരംഭം കുറിക്കുന്നത്.
സാലഡ്‌സ്, ബൗള്‍സ്, റാപ്പ്‌സ് എന്നിവയെല്ലാം ഇനി ഫ്രഷ്‌നസ്സോടെ മിനിറ്റുകള്‍ക്കുള്ളില്‍ ഡ്രോണ്‍ വഴി ലഭ്യമാകുമെന്ന് Chopped അറിയിച്ചു. വേഗത, കാര്യക്ഷമത, സൗകര്യം എന്നിവയാണ് ഡ്രോണ്‍ ഡെലിവറിയുടെ മുഖമുദ്രകള്‍. ഓര്‍ഡര്‍ കൊടുത്ത് 3 മിനിറ്റ് മുതല്‍ ഡെലിവറി ലഭ്യമാക്കുന്ന തരത്തിലാണ് സംവിധാനം.
ഡ്രോണ്‍ ഡെലിവറി ആരംഭിക്കുന്നതിന്റെ ഭാഗമായി Blanchardstown-ലെ Flyefit ജിമ്മുമായി കൈകോര്‍ത്ത് വമ്പന്‍ ഓഫറും Chopped ഒരുക്കിയിട്ടുണ്ട്. Manna ആപ്പ് വഴി Chopped ഫുഡ് ഓര്‍ഡര്‍ ചെയ്യുന്ന ആദ്യത്തെ 100 Flyefit Blanchardstown മെമ്പര്‍മാര്‍ക്ക് ആദ്യ ഓര്‍ഡറിന് 50% ഓഫ് ലഭിക്കും. മാത്രമല്ല എല്ലാ Flyefit Blanchardstown മെമ്പേഴ്‌സിനും ഭാവിയിലെ ഓര്‍ഡറുകള്‍ക്ക് 15 ശതമാനവും ഇളവുണ്ട്.
Blanchardstown പ്രദേശത്ത് മാത്രമാണ് നിലവില്‍ ഡ്രോണ്‍ ഡെലിവറി ലഭ്യമാകുക. Manna ആപ്പ് അല്ലെങ്കില്‍ Just Eat വഴി ഓര്‍ഡര്‍ നല്‍കാം.