അയര്‍ലണ്ടിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന സ്ഥാപനമെന്ന് ഖ്യാതി ക്രെഡിറ്റ് യൂണിയനുകള്‍ക്ക്. തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് Ireland Reputation Index-ന്റെ വാര്‍ഷിക റാങ്കിങ്ങില്‍ ക്രെഡിറ്റ് യൂണിയനുകള്‍ ഒന്നാമത് എത്തുന്നത്.
പട്ടികയില്‍ An Post രണ്ടാം സ്ഥാനം നേടിയപ്പോള്‍ മൂന്നാം സ്ഥാനം Boots Ireland-ന് ആണ്. Bord Bia, Dunnes Stores, Bon Secours Health System, St Vincent’s Private Hospital എന്നിവയും ആദ്യ പത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.
5,000-ലധികം പേരില്‍ നിന്നും അഭിപ്രായം തേടിയ ശേഷമാണ് Ireland Reputation Index തയ്യാറാക്കുന്നത്.