വീണ്ടും ഗ്രീൻ പാർട്ടി നേതാവായി Roderic O’Gorman; ‘പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി ശക്തമായി വാദിക്കും’

ഗ്രീന്‍ പാര്‍ട്ടി നേതൃസ്ഥാനത്തേയ്ക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് നിലവിലെ നേതാവായ Roderic O’Gorman. പാര്‍ട്ടി അംഗങ്ങളുടെ നാമനിര്‍ദ്ദേശത്തോടെ എതിരില്ലാതെയാണ് അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കൗണ്‍സിലര്‍ Janet Horner പാര്‍ട്ടി ചെയര്‍പേഴ്‌സനായും തെരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട വിജയം നേടാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ലെങ്കിലും, പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി ശക്തമായി തന്നെ താന്‍ വാദിക്കുമെന്ന് O’Gorman പറഞ്ഞു. 2020-ലെ തെരഞ്ഞെടുപ്പില്‍ അതുവരെയുണ്ടായിരുന്നതില്‍ ഏറ്റവും മികച്ച പ്രകടനവുമായി 12 ടിഡിമാരോടെ ഗ്രീന്‍ പാര്‍ട്ടി സര്‍ക്കാരിലും ഘടകകക്ഷിയായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ O’Gorman മാത്രമാണ് ടിഡി സീറ്റ് നിലനിര്‍ത്തിയത്.

തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെങ്കിലും പാര്‍ട്ടിക്ക് ശോഭനമായ ഭാവിയുണ്ടാകുമെന്ന് O’Gorman ഫെബ്രുവരിയില്‍ നടന്ന ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പരിസ്ഥിതി പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ശക്തമായി ഉയര്‍ത്തിക്കാട്ടാന്‍ ഗ്രീന്‍ പാര്‍ട്ടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: