അയർലണ്ടിലെ ശക്തമായ ചൂടിൽ കാട്ടുതീയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; 99% തീപിടിത്തവും മനുഷ്യരുടെ അശ്രദ്ധ കാരണം

അയര്‍ലണ്ടില്‍ ഈയാഴ്ചത്തെ ശക്തമായ ചൂട് കാട്ടുതീയ്ക്ക് കാരണമായേക്കുമെന്ന ആശങ്കയില്‍ ഓറഞ്ച് വാണിങ് നല്‍കുമെന്ന് അധികൃതര്‍. വരുന്ന ബാങ്ക് ഹോളിഡേ വീക്കെന്‍ഡില്‍ വാണിങ് നിലവില്‍ വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച വരെ വാണിങ് നിലവിലുണ്ടാകും.

അപകടകരമായ പ്രദേശങ്ങളില്‍ തീ കത്തിക്കുകയോ, ബാര്‍ബിക്യൂ ഉണ്ടാക്കുകയോ ചെയ്യുന്നത് തീ പടരാനും, കാട്ടുതീയ്ക്ക് കാരണമാകാനും സാധ്യതയുണ്ട്. ഉണങ്ങിയ പുല്ലും മറ്റും വളരെ പെട്ടെന്ന് തീപിടിക്കുന്ന നിലയിലാണ് ഇപ്പോള്‍. തീ പടരുന്നതും വളരെ വേഗത്തിലാകും.

99% സംഭവങ്ങളിലും മനുഷ്യരുടെ അശ്രദ്ധ കാരണമാണ് കാട്ടുതീ ഉണ്ടാകുന്നതെന്ന് വനം ഏജന്‍സിയായ Coillte പറഞ്ഞു. ക്യാംപ് ഫയര്‍, ബാര്‍ബിക്യൂ, സിഗരറ്റ് കത്തിക്കല്‍ എന്നിവയെല്ലാം തീ പിടിത്തത്തിന് കാരണമാകുന്നു. കാട്ടുപ്രദേശങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരു കാരണവശാലും നടത്താന്‍ പാടില്ല. അഥവാ കാട്ടുതീ ശ്രദ്ധയില്‍ പെട്ടാല്‍ അടുത്ത് പോകരുതെന്നും, ഉടന്‍ തന്നെ എമര്‍ജന്‍സി സര്‍വീസസിനെ വിവരമറിയിക്കണമെന്നും Coillte വ്യക്തമാക്കുന്നു.

അതേസമയം അയര്‍ലണ്ടില്‍ ചൂടേറിയ കാലാവസ്ഥ അടുത്തയാഴ്ചയും തുടരുമെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിച്ചിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: