ക്രാന്തിയുടെ മെയ്ദിനാഘോഷങ്ങൾക്കായി മന്ത്രി എം.ബി രാജേഷ് അയർലണ്ടിലെത്തി

കിൽക്കെനി: അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ മെയ്ദിനാഘോഷം ഇന്ന് വിപുലമായ പരിപാടികളോടെ കിൽക്കെനിയിൽ വച്ച് സംഘടിപ്പിക്കുന്നു. കേരള സംസ്ഥാന തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെൻററി കാര്യവകുപ്പ് മന്ത്രി എം. ബി രാജേഷ് മെയ്ദിന പരിപാടി ഉദ്ഘാടനം ചെയ്യും. കില്‍ക്കെനിയിലെ O’Loughlin Gael GAA ക്ലബ്ബിൽ (Eircode R95 RX63) വൈകിട്ട് ആറുമണിക്ക് പരിപാടികൾ ആരംഭിക്കും. തുടർന്ന് ഐറിഷ് മലയാളികൾ ആവേശപൂർവ്വം കാത്തിരുന്ന അലോഷി ആദംസിന്റെ ഗസൽ സന്ധ്യ ആരംഭിക്കുന്നതാണ്. ഗൃഹാതുരത്വത്തിന്റെ മണവും, പ്രണയത്തിൻറെ നനവും, വിരഹത്തിന്റെ നൊമ്പരവും, വിപ്ലവത്തിന്റെ തീവ്രതയും നിറയുന്ന അലോഷിയുടെ സംഗീത പരിപാടിയുടെ ടിക്കറ്റ് അതിവേഗമാണ് അയർലൻഡിലെമ്പാടും വിറ്റഴിഞ്ഞത്.

ഗസൽ സന്ധ്യയുടെ പരിമിതമായ എണ്ണം ടിക്കറ്റുകൾ പരിപാടി സ്ഥലത്ത് തയ്യാറാക്കിയിട്ടുള്ള ടിക്കറ്റ് കൗണ്ടറിൽ നിന്നും ലഭിക്കുന്നതാണ്.

ഐറിഷ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കെ ആർ എസ് കാറ്ററിംഗ് ഗ്രൂപ്പിൻറെ രുചികരമായ നാടൻ ഭക്ഷണശാലയും പരിപാടിക്കായി എത്തുന്നവർക്കായി ഒരുക്കിയിട്ടുണ്ട്.

മെയ്ദിന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: