പ്രമുഖ ഹോം ഡെലിവറി സ്ഥാപനമായ Deliveroo-വിനെ ഏറ്റെടുക്കാന്‍ യുഎസ് കമ്പനിയായ DoorDash. 3.4 ബില്യണ്‍ യൂറോയ്ക്കാണ് ലണ്ടന്‍ ആസ്ഥാനമായ Deliveroo-വിനെ DoorDash ഏറ്റെടുക്കുക. Deliveroo-വിന്റെ ഓരോ ഷെയറിനും 180 പെന്‍സ് (180p) ആണ് പണമായി DoorDash നല്‍കുക.
ഇതോടെ ലോകത്തെ 40 രാജ്യങ്ങളില്‍ ഇരു കമ്പനികളും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കും. വര്‍ഷം 80 ബില്യണ്‍ യൂറോയുടെ ഓര്‍ഡറുകള്‍ കൈകാര്യം ചെയ്യാന്‍ ഇതോടെ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു.
2013-ല്‍ ചീഫ് എക്‌സിക്യുട്ടീവായ Will Shu ആണ് Deliveroo സ്ഥാപിച്ചത്. അയര്‍ലണ്ടടക്കം ഒമ്പത് രാജ്യങ്ങളില്‍ സാന്നിദ്ധ്യമുള്ള Deliveroo-വിന് കീഴില്‍ 130,000 പേര്‍ ഡെലിവറി ജീവനക്കാരായി ജോലി ചെയ്യുന്നുണ്ട്. DoorDash-മായി ചേരുന്നത് മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സഹായിക്കുമെന്ന് Will Shuപറഞ്ഞു.
2013-ല്‍ തന്നെയാണ് ചീഫ് എക്‌സിക്യുട്ടീവായ Tony Xu, DoorDash-ഉം സ്ഥാപിക്കുന്നത്. 30 രാജ്യങ്ങളില്‍ സാന്നിദ്ധ്യമുള്ള കമ്പനി ഓരോ വര്‍ഷവും 2.5 ബില്യണ്‍ ഡെലിവറികളാണ് നടത്തുന്നത്. എന്നാല്‍ Deliveroo-വിന് സാന്നിദ്ധ്യമുള്ള രാജ്യങ്ങളില്‍ DoorDash പ്രവര്‍ത്തിക്കുന്നില്ല.
2025-ലെ അവസാന മൂന്ന് മാസങ്ങളില്‍ ഇരു കമ്പനികളും തമ്മിലുള്ള കരാര്‍ ഒപ്പിടല്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇതിന് Deliveroo ഓഹരിയുടമകളുടെ അനുമതി ലഭിക്കേണ്ടതുണ്ട്. ഇരു കമ്പനികളും ഒന്നിച്ചാല്‍ Deliveroo-വിലെ ചെറിയൊരുവിഭാഗത്തിന് തൊഴില്‍ നഷ്ടമുണ്ടാകുകയും ചെയ്യും.