യൂറോവിഷൻ 2025: ഓസ്ട്രിയ വിജയികൾ

ഇസ്രായേലിന്റെ പങ്കാളിത്തത്തെത്തുടര്‍ന്ന് വിവാദമായ ഇത്തവണത്തെ യൂറോവിഷന്‍ സോങ് കോണ്ടസ്റ്റില്‍ ഓസ്ട്രിയ വിജയികള്‍. ഫൈനലില്‍ Wasted Love എന്ന വൈകാരിക ഗാനത്തിലൂടെ ഓസ്ട്രിയയുടെ JJ ഒന്നാം സ്ഥാനം നേടി. അതേസമയം ഇസ്രായേലിന്റെ Yuval Raphael ആണ് റണ്ണര്‍ അപ്പ്. മത്സരത്തില്‍ അയര്‍ലണ്ടിന് സെമി ഫൈനല്‍ വരെയേ എത്താന്‍ സാധിച്ചിരുന്നുള്ളൂ.

‘Thank you Europe, I love you all’, പെര്‍ഫോമന്‍സിന് ശേഷം JJ എന്നറിയപ്പെടുന്ന Johannes Pietsch വികാരാധീനനായി പറഞ്ഞു. ഓസ്ട്രിയയിലെ വിയന്നയാണ് 24-കാരനായ JJ-യുടെ സ്വദേശം. ഇത് മൂന്നാം വട്ടമാണ് ഓസ്ട്രിയ യൂറോവിഷന്‍ വിജയികളാകുന്നത്. 1966-ലായിരുന്നു അവസാന വിജയം.

കഴിഞ്ഞ വര്‍ഷം വിജയികളായതിലൂടെ സ്വിറ്റ്‌സര്‍ലണ്ട് ആണ് ഇത്തവണ മത്സരത്തിന്റെ ആതിഥേയരായത്. ഗാസയില്‍ യുദ്ധം നടത്തുന്ന ഇസ്രായേലിനെ ഇത്തവണത്തെ മത്സരത്തില്‍ പങ്കെടുപ്പിക്കരുതെന്ന് പല കോണുകളില്‍ നിന്നായി ആവശ്യമുയര്‍ന്നിരുന്നെങ്കിലും വിലക്കുണ്ടായില്ല. അയര്‍ലണ്ട് അടക്കമുള്ള രാജ്യങ്ങള്‍ ഇസ്രായേലിനെ പങ്കെടുപ്പിക്കരുതെന്ന് നിലപാടെടുത്തിരുന്നു.

Share this news

Leave a Reply

%d bloggers like this: