Swords Premier League ഉത്ഘാടന മത്സരത്തിൽ റോയൽ നൈറ്റ്സിനു 2 റൺസ് വിജയം .

അയർലണ്ടിലെ ഡബ്ലിനിലെ സ്വോർഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ആദ്യമായി സംഘടിപ്പിക്കുന്ന ‘Swords Premier League’  ഉത്ഘാടന മത്സരത്തിൽ റോയൽ നൈറ്റ്സിനു 2 റൺസ്  വിജയം.
ഡോണാബേറ്റ് ന്യൂബ്രിഡ്ജ് പാർക്കിൽ നടന്ന ഉൽഘാടന മത്സരത്തിൽ തണ്ടർ വാരിയേഴ്‌സ് ആയിരുന്നു  റോയൽ നൈറ്റ്സിന്റെ എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത റോയൽ നൈറ്റ്സ് 15 ഓവറിൽ 127 റൺസിന്‌ പുറത്തായി. ശ്രീകാന്ത് 32 റൺസ്  (18 ബോൾ), സൗരവ് 31 (18), സച്ചിൻ 16 (10 ) എന്നിവർ റോയൽ നൈറ്റ്സിനു വേണ്ടി ഉയർന്ന സ്‌കോറുകൾ നേടി. സജു , ജോസ് , സുനിൽ എന്നിവർ തണ്ടർ വാരിയേഴ്‌സിനു വേണ്ടി 2 വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തണ്ടർ വാരിയേഴ്‌സിനു വേണ്ടി സുനിൽ വിലാസിനി 47  പന്തിൽ 77 റണ്സെടുത്തു ടോപ് സ്‌കോറർ ആയി. ഹരീഷ് , ശ്രീകാന്ത് , ദീപേഷ്  എന്നിവരുടെ മികച്ച ബൗളിങ്ങിലൂടെ തണ്ടർ വാരിയേഴ്‌സിനു 15 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ  125 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
മത്സരം Stumps App വഴിയാണ് ലൈവ് സ്കോർ ലഭ്യമാകുന്നത്:
https://stumpsapp.com/cric/t7znഇനി മുതൽ എല്ലാ ചൊവ്വാഴ്ചകളിലും വൈകിട്ട് തുടർന്നുള്ള   ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ നടക്കും

Armoured Titans vs Gladiators United – 27 May 2025
Gladiators United vs Royal Knights – 3 June 2025
Armoured Titans vs Master Blasters – 10 June 2025
Gladiators United vs Thunder Warriors- 17 June 2025
Master Blasters vs Thunder Warriors – 24 June 2025
Armoured Titans vs Thunder Warriors – 1 July 2025
Armoured Titans vs Royal Knights – 8 July 2025
Gladiators United vs Master Blasters – 15 July 2025
Master Blasters vs Royal Knights – 22 July 2025

ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം കൊടുക്കുന്ന മത്സരങ്ങളുടെ സാക്ഷികളാകാൻ ക്ലബ് ഭാരവാഹികൾ എല്ലാവരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു. പ്രാദേശിക താരങ്ങൾക്ക് പാടവം തെളിയിക്കാനുള്ള വേദിയാവുകയും, അയർലൻഡ്  മലയാളികളുടെ ക്രിക്കറ്റ്  ജ്വരത്തിന് പുതിയ അധ്യായമായി  സ്വോർഡ്‌സ്   പ്രീമിയർ ലീഗ് മാറും എന്നത് ഉറപ്പ്.

Spice Bazaar Swords ആണ് സ്വോർഡ്‌സ്   പ്രീമിയർ ലീഗിന്റെ മുഖ്യ സ്പോൺസർ.

https://www.instagram.com/swordscricketclub/

https://www.facebook.com/swordscricketclub/

Share this news

Leave a Reply

%d bloggers like this: