Fianna Fail-ഉം Fine Gael-ഉം ജനപിന്തുണയിൽ ഒപ്പത്തിനൊപ്പം; Sinn Fein-ന് പിന്തുണയിൽ ഇടിവ്

അയര്‍ലണ്ടിലെ രാഷ്ട്രീയപാര്‍ട്ടികളുടെ ജനപ്രീതി സംബന്ധിച്ച് നടത്തിയ ഏറ്റവും പുതിയ സര്‍വേയില്‍ ഭരണകക്ഷികളായ Fianna Fail-ഉം, Fine Gael-ഉം ഒപ്പത്തിനൊപ്പം. അതേസമയം പ്രതിപക്ഷ പാര്‍ട്ടിയായ Sinn Fein-ന്റെ പിന്തുണ 2% കുറഞ്ഞ് 20 ശതമാനത്തിലെത്തി.

Sunday Independent/Ireland Thinks നടത്തിയ സര്‍വേ പ്രകാരം Fianna Fail-നും, Fine Gael-നും 21% വീതമാണ് ജനപിന്തുണ. സോഷ്യല്‍ ഡെമോക്രാറ്റ്‌സിന്റെ പിന്തുണ 1 പോയിന്റ് വര്‍ദ്ധിച്ച് 9% ആയിട്ടുണ്ട്.

പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനാണ് ഏറ്റവും ജനപിന്തുണയുള്ള നേതാവ്- പിന്തുണ 46%. ഉപപ്രധാനമന്ത്രിയും, Fine Gael നേതാവുമായ സൈമണ്‍ ഹാരിസ് 41% പേരുടെ പിന്തുണയുമായി രണ്ടാമതുണ്ട്. സോഷ്യല്‍ ഡെമോക്രാറ്റ്‌സ് നേതാവ് Holly Cairns-ന് 40% പേരുടെ പിന്തുണയുണ്ട്.

Share this news

Leave a Reply

%d bloggers like this: