ഏറ്റവും പുതിയ Centre for World University Rankings-ല്‍ അയര്‍ലണ്ടിലെ നാലില്‍ മൂന്ന് യൂണിവേഴ്സിറ്റികള്‍ക്കും റാങ്കിങ്ങില്‍ തിരിച്ചടി. യൂണിവേഴ്സിറ്റികളിലെ പഠനിലവാരം, ജോലിസാധ്യത, അദ്ധ്യാപകരുടെ നിലവാരം, റിസര്‍ച്ച് എന്നിവ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന 2000 കേന്ദ്രങ്ങളുടെ റാങ്ക് പട്ടികയില്‍ അയര്‍ലണ്ടിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റി എന്ന സ്ഥാനം Trinity College Dublin നിലനിര്‍ത്തി.
അതേസമയം അയര്‍ലണ്ടിലെ യൂണിവേഴ്സിറ്റികള്‍ക്കുണ്ടായ റാങ്കിങ് വീഴ്ചയ്ക്ക് പ്രധാന കാരണം റിസര്‍ച്ച് മേഖലയിലെ പ്രകടനത്തിന്റെ കുറവാണ്. മറ്റ് പല വിദ്യാഭ്യാസ്ഥാപനങ്ങളും വലിയ ഫണ്ടിങ്ങുകളോടെ റിസര്‍ച്ചുകള്‍ക്ക് ഏറെ പ്രാമുഖ്യം നല്‍കിവരുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ നില മെച്ചപ്പെടുത്തിയ അയര്‍ലണ്ടിലെ ഏക യൂണിവേഴ്സിറ്റി University College Dublin (UCD) ആണ്.
ആഗോള പട്ടികയില്‍ മുന്‍നിരയിലെത്തിയ ഐറിഷ് യൂണിവേഴ്സിറ്റികള്‍ ഇവ:
Trinity College Dublin – 259th (250th in 2024)
University College Dublin – 299th (301st last year)
University College Cork – 545th (542nd)
University of Galway – 707th (668th)
University of Limerick – 926th (925th)
Royal College of Surgeons in Ireland – 1013rd (no change)
Dublin City University – 1151st (1134th)
Maynooth University – 1323rd (1287th)
അതേസമയം പട്ടികയില്‍ തുടര്‍ച്ചയായി പതിനാലാം തവണയും ഒന്നാം സ്ഥാനം നേടിയത് യുഎസിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയാണ്. എന്നാല്‍ മറ്റ് പല യുഎസ് യൂണിവേഴ്സിറ്റികളും സര്‍ക്കാര്‍ ഫണ്ടിങ് കുറഞ്ഞത് കാരണവും, അക്കാദമിക് ഫ്രീഡം, അഭിപ്രായസ്വാതന്ത്ര്യം എന്നിവയിലെ തര്‍ക്കങ്ങളും കാരണം പിന്നോട്ട് പോയിട്ടുണ്ട്.
യുഎസിലെ MIT, Stanford എന്നിവയും, യുകെയിലെ Cambridge, Oxford എന്നിവയുമാണ് രണ്ട് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളില്‍. യുഎസിലെ തന്നെ Princeton, Pennsylvania, Columbia, Yale, Chicago എന്നിവയാണ് ആറ് മുതല്‍ പത്ത് വരെ സ്ഥാനങ്ങളില്‍.
ഇതാദ്യമായി ഗ്ലോബല്‍ 2000 പട്ടികയില്‍ ഇടംനേടുന്ന യൂണിവേഴ്സിറ്റികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ചൈന യുഎസിനെ മറികടക്കുകയും ചെയ്തിട്ടുണ്ട്.
യൂറോപ്പില്‍ നിന്നും പട്ടികയില്‍ മുന്‍നിരയിലെത്തിയ ആദ്യ പത്ത് സ്ഥാപനങ്ങള്‍ ഇവ:
Cambridge (UK, 4th), Oxford (UK, 5th), PSL (France, 19th), UCL (UK, 20th), Imperial College London (UK, 28th), Paris City University (France, 29th), ETH Zurich (Switzerland, 32nd), Paris Saclay (France, 34th), Institut Polytechnique de Paris (France, 35th), Copenhagen (Denmark, 38th).