തീ പിടിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് ജനകീയമായ എയർ ഫ്രയർ മോഡൽ തിരിച്ചെടുക്കുന്നതായി Lidl. കമ്പനിയുടെ സൂപ്പർമാർക്കറ്റുകളിൽ വിറ്റ Tower eight litre dual basket air fryer ആണ് തിരിച്ചെടുക്കുന്നതായി Lidl അറിയിച്ചിരിക്കുന്നത്. T17129L എന്ന പ്രോഡക്റ്റ് കോഡ് ഉള്ള എയർ ഫ്രയറിനു മാത്രമാണ് പ്രശ്നമെന്നും, മറ്റ് Tower ഉൽപ്പന്നങ്ങൾക്ക് പ്രശ്നമില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ഈ മോഡൽ എയർ ഫ്രയർ അമിതമായി ചൂടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് തീപിടിത്തത്തിലേക്ക് നയിച്ചേക്കാം.
ഈ എയർ ഫ്രയർ വാങ്ങിയിട്ടുള്ളവർ ഒരു കാരണവശാലും അത് ഉപയോഗിക്കരുതെന്നും, തിരിച്ചു കൊടുക്കാനും മറ്റ് നടപടികൾക്കുമായി ഉടൻ തന്നെ www.tower-safety.eu എന്ന വെബ്സൈറ്റ് വഴി കമ്പനിയെ നേരിട്ട് ബന്ധപ്പെടണമെന്നും Lidl അറിയിച്ചു. ഇതിനു പുറമെ 1800 10 10 10 എന്ന നമ്പറിൽ അയർലണ്ടിലെ Lidl Customer Care- നെയും ബന്ധപ്പെടാം.