അര്‍നോള്‍ഡ് ഷ്വാര്‍സ്‌നെഗര്‍, സില്‍വസ്റ്റര്‍ സ്റ്റലോണ്‍ എന്നീ ഹോളിവുഡ് സൂപ്പര്‍താരങ്ങള്‍ ഉടമസ്ഥരായിരുന്ന ഡബ്ലിനിലെ പ്രശസ്തമായ റെസ്റ്റ പബ്ബ് ഇനി ഷീലാ പാലസിന് സ്വന്തം. ഡബ്ലിന്റെ ഹൃദയഭാഗത്തുള്ള സെന്റ് സ്റ്റീഫന്‍സ് ഗ്രീനില്‍ നാളെ പ്രവര്‍ത്തനമാരംഭിക്കുന്ന പബ്ബ്, സിനിമാ താരം ഹണി റോസ് ഉദ്ഘാടനം ചെയ്യും.
ഷീലാ പാലസിന്റെ കീഴില്‍ ഡബ്ലിനിലെ തന്നെ ഏറ്റവും വലിയ നൈറ്റ് ക്ലബ്ബുകളില്‍ ഒന്നായാണ് റസ്റ്ററന്റ് അറ്റാച്ച് ചെയ്തുകൊണ്ട് പബ്ബ് നവീകരിച്ചിരിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അയര്‍ലണ്ടുകാരുടെ പ്രിയ റസ്റ്ററന്റായി മാറിയ ഷീലാ പാലസിന്റെ ഈ പുതിയ സംരംഭം മലയാളി സമൂഹത്തിന് ഏറെ സന്തോഷം പകരുന്നതാണ്. ഡബ്ലിന്‍ നഗരത്തിന്റെ രാത്രികള്‍ ആസ്വദ്യകരമാക്കാന്‍ ഇനി ഷീലാ പാലസ് റെസ്റ്റോ പബ്ബും രുചിവൈവിദ്ധ്യങ്ങളുമായി ഒപ്പമുണ്ടാകും.
നാളെ വൈകിട്ട് 8 മണിക്ക് നടക്കുന്ന ഉദ്ഘാടന പരിപാടിക്ക് ശേഷം Aura ബാൻഡ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്, ഡിജെ എന്നിവയും ഉണ്ടാകും