നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ Co Down-ല്‍ ബീച്ചില്‍ നീന്തുന്നതിനിടെ അപകടത്തില്‍ പെട്ട അഞ്ച് കുട്ടികളെ നഴ്‌സുമാര്‍ രക്ഷിച്ചു. ഞായറാഴ്ച വൈകിട്ട് 9.30-ഓടെ Minerstown beach-ല്‍ വച്ചായിരുന്നു സഹോദരങ്ങളായ അഞ്ച് കുട്ടികള്‍ തിരയില്‍ പെട്ടത്.
വിവരമറിഞ്ഞ് കോസ്റ്റ്ഗാര്‍ഡ് സ്ഥലത്തെത്തിയപ്പോഴേയ്ക്കും ബീച്ചിലുണ്ടായിരുന്ന രണ്ട് വനിതാ നഴ്‌സുമാര്‍ കുട്ടികളെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചിരുന്നു. ഓഫ് ഡ്യൂട്ടിയിലായിരുന്ന നഴ്‌സുമാരുടെ സമയോചിതമായ ഇടപെലാണ് കുട്ടികളുടെ ജീവന്‍ രക്ഷിച്ചത്. കോസ്റ്റ് ഗാര്‍ഡ് കുട്ടികള്‍ക്ക് ആവശ്യമായ ചികിത്സകള്‍ നല്‍കിയ ശേഷം Ulster Hospital-ലേയ്ക്ക് മാറ്റി.
നഴ്‌സുമാരുടെ ധീരതയെ അനുമോദിക്കുന്നതായി Newcastle Coastguard പറഞ്ഞു.