അയർലണ്ടിൽ ഭരണകക്ഷികളായ Fine Gael, Fianna Fail എന്നിവരുടെ ജനപിന്തുണ മാറ്റമില്ലാതെ തുടരുന്നതായി റിപ്പോർട്ട്. ഏറ്റവും പുതിയ The Irish Times Ipsos B&A സർവേ പ്രകാരം Fianna Fail- ന്റെ ജനപിന്തുണ 22% എന്ന നിലയിൽ തുടരുകയാണ്. Fine Gael- ന്റെ പിന്തുണയകട്ടെ 1% വർദ്ധിച്ച് 17 ശതമാനത്തിൽ എത്തിയിട്ടുണ്ട്.
അതേസമയം പ്രധാന പ്രതിപക്ഷ പാർട്ടിയായ Sinn Fein- നുള്ള ജനപിന്തുണ 4% കുറഞ്ഞ് 22% ആയി. മറുവശത്ത് സ്വതന്ത്രർക്കുള്ള പിന്തുണ 5% വർദ്ധിച്ച് 22 ശതമാനത്തിലും എത്തി.
Social Democrats 6%, Labour party 4%, Green Party 3%, People Before Profit 2%, Aontú 2% എന്നിങ്ങനെയാണ് മറ്റ് പാർട്ടികൾക്കുള്ള ജനപിന്തുണ.
44% പേരുടെ പിന്തുണയുള്ള മീഹോൾ മാർട്ടിൻ ആണ് രാഷ്ട്രീയ നേതാക്കളിൽ ഏറ്റവും ജനപ്രിയൻ. Fianna Fail നേതാവും, പ്രധാനമന്ത്രിയുമായ അദ്ദേഹത്തിന് മുൻ സർവേയേക്കാൾ 1% പിന്തുണ ഇത്തവണ കുറഞ്ഞിട്ടുണ്ട്. Fine Gael നേതാവും ഉപപ്രധാനമന്ത്രിയുമായ സൈമൺ ഹാരിസിന്റെ ജനപ്രീതി 4% കുറഞ്ഞ് 38% ആയി. Sinn Fein നേതാവായ Mary Lou McDonald-ന്റെ പിന്തുണയും 1% കുറഞ്ഞ് 36% ആയി.
സർക്കാരിന്റെ പ്രവർത്തനങ്ങളിൽ തൃപ്‌തരായവരുടെ എണ്ണം 36% എന്ന നിരക്കിൽ മാറ്റമില്ലാതെ തുടരുകയാണ്.