ഡബ്ലിനിൽ ഇന്ത്യക്കാരനെ ആക്രമിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപെടുത്തി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ അയർലണ്ട്

ഡബ്ലിൻ: കഴിഞ്ഞ ദിവസം ഡബ്ലിനിലെ താലയിൽവച്ച്, ഇന്ത്യക്കാരനായ ഒരു വ്യക്തിക്ക് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധം ശക്തമാക്കുവാൻ ഐ ഓ സീ അയർലണ്ട് തീരുമാനിച്ചു. ഈ അടുത്ത കാലത്തായി നിരവധി ഇന്ത്യക്കാർ അയർലണ്ടിൽ അക്രമത്തിനു വിധേയരാകുന്നുണ്ട്. ഇതിനെതിരെ ആദ്യഘട്ടമെന്ന നിലയിൽ പ്രധാനമന്ത്രി അടക്കമുള്ളവർക്കു പരാതി അയക്കുവാൻ തീരുമാനിച്ചു. ഭൂരിപക്ഷ ഐറിഷ് സമൂഹവും ഈ അക്രമങ്ങൾക്ക് എതിരാണ്. വംശവെറിക്കും, വിദ്വേഷകുറ്റങ്ങൾക്കുമെതിരെ, ശക്തമായി പ്രതിഷേധിക്കേണ്ട ഘട്ടമാണിത്. ഇന്ത്യൻ എംബസി അടക്കമുള്ള അധികാരികളോട് ഈ ഘട്ടത്തിൽ ശക്തമായി ഇടപെടണമെന്നും യോഗം അഭ്യർത്ഥിച്ചു.

വാർത്ത അയച്ചത്: റോണി കുരിശിങ്കൽപ്പറമ്പിൽ

Share this news

Leave a Reply