അയർലണ്ടിൽ സാധങ്ങൾക്ക് വീണ്ടും വില വർദ്ധിച്ചു; ഒരു വർഷത്തിനിടെ ഭക്ഷ്യോൽപ്പന്നങ്ങൾക്ക് 4.6% വില കൂടി

EU Harmonised Index of Consumer Prices (HICP) പ്രകാരം അയര്‍ലണ്ടില്‍ സാധനങ്ങളുടെയും, സേവനങ്ങളുടെയും വില 2025 ജൂലൈ വരെയുള്ള 12 മാസത്തിനിടെ 1.6 ശതമാനവും, 2025 ജൂണിന് ശേഷം 0.2 ശതമാനവും വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. 2025 ജൂണ്‍ വരെയുള്ള 12 മാസത്തിനിടെ 1.6 ശതമാനം തന്നെയായിരുന്നു വില വര്‍ദ്ധന. യൂറോസോണിലാകട്ടെ ഈ കാലയളവിനിടെ 2.0 ശതമാനവും സാധനങ്ങള്‍ക്ക് HICP വര്‍ദ്ധനയുണ്ടായി.

2025 ജൂലൈ മാസത്തിലെ HICP പരിശോധിച്ചാല്‍ ഊര്‍ജ്ജത്തിന് ജൂണ്‍ മാസത്തെക്കാള്‍ 1.5 ശതമാനം വില വര്‍ദ്ധിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ 12 മാസത്തെ കണക്കെടുത്താല്‍ ജൂലൈ ആകുമ്പോഴേയ്ക്കും വിലയില്‍ 0.3 ശതമാനം കുറവ് സംഭവിച്ചിട്ടുമുണ്ട്.

ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്ക് ജൂണില്‍ നിന്നും ജൂലൈയിലേയ്ക്ക് എത്തുമ്പോള്‍ 0.2 ശതമാനമാണ് വില വര്‍ദ്ധന. 2024 ജൂലൈ മാസത്തെ അപേക്ഷിച്ച് വില 4.6 ശതമാനവും വര്‍ദ്ധിച്ചിട്ടുണ്ട്.

ഗതാഗത രംഗത്തെ ചെലവ് ഒരു മാസത്തിനിടെ 1.2 ശതമാനം വര്‍ദ്ധിച്ചതായും, 2024 ജൂലൈ മാസത്തെ അപേക്ഷിച്ച് 2.7 ശതമാനം കുറഞ്ഞുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Share this news

Leave a Reply