ബെൽഫാസ്റ്റിലെ ആദ്യ ‘ഡ്രൈവർ ഇല്ലാ ബസ്’ സർവീസ് ആരംഭിച്ചു

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റില്‍ ഡ്രൈവർ ഇല്ലാതെ സ്വയം ഓടുന്ന ബസ് സര്‍വീസ് ആരംഭിച്ചു. Titanic Quarter-ലാണ് എട്ട് പേര്‍ക്ക് സഞ്ചരിക്കാവുന്ന Harlander പരീക്ഷണ ഓട്ടം ആരംഭിച്ചിരിക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ആദ്യ സെല്‍ഫ് ഡ്രൈവിങ് ബസ് ആണിത്.

കഴിഞ്ഞ ചൊവ്വാഴ്ച സര്‍വീസ് ആരംഭിച്ച ബസ് Titanic Halt Railway Station – Catalyst എന്നിവയ്ക്ക് ഇടയിലായി ഓരോ 20 മിനിറ്റ് കൂടുമ്പോഴും  സൗജന്യമായി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യും. സെപ്റ്റംബര്‍ മാസം വരെ പരീക്ഷണ ഓട്ടം നടത്തിയ ശേഷമാകും സര്‍വീസ് സംബന്ധിച്ച ബാക്കി തീരുമാനങ്ങള്‍.

യുകെയിലെ ഗതാഗതസംവിധാനങ്ങള്‍ മുഴുവന്‍ ഡ്രൈവര്‍ ഇല്ലാതെ സ്വയം പ്രവര്‍ത്തിക്കുന്ന രീതിയിലാക്കുന്നതിന്റെ ആദ്യ പടിയായാണ് ഇതിനെ കാണുന്നത്. ബെല്‍ഫാസ്റ്റിലെ ബസില്‍ ഡ്രൈവര്‍ ഇല്ലെങ്കിലും ഒരു സുരക്ഷാ ഓപ്പറേറ്റര്‍ ഉണ്ട്. Belfast Harbour ആണ് സര്‍വീസ് കൈകാര്യം ചെയ്യുന്നത്. എട്ടാഴ്ച പരീക്ഷണ ഓട്ടം നടത്തിയ ശേഷമാണ് ബസ് റോഡിലിറക്കിയിരിക്കുന്നത്.

Share this news

Leave a Reply