ടിവി കാണാൻ ഡോഡ്‌ജി ബോക്സ് ഉപയോഗിക്കാറുണ്ടോ? നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ പണി!

അനധികൃതമായി ഡിജിറ്റല്‍ ബ്രോഡ്കാസ്റ്റിങ് നടത്തിവന്ന അയര്‍ലണ്ടുകാരന്‍ ടിവി ചാനൽ കമ്പനിയായ സ്‌കൈയ്ക്ക് നല്‍കേണ്ടി വരിക ഏകദേശം 600,000 യൂറോ. വെക്‌സ്‌ഫോര്‍ഡ് സ്വദേശിയായ David Dunbar ആണ് ചാനലിന് സംഭവിച്ച നഷ്ടങ്ങള്‍ക്ക് 480,000 യൂറോയും, നിയമനടപടികളുടെ ചെലവായി 100,000 യൂറോയും നല്‍കാന്‍ ചൊവ്വാഴ്ച ഡബ്ലിന്‍ ഹൈക്കോടതിയില്‍ സമ്മതിച്ചത്.

‘ഡോഡ്ജി ബോക്‌സ്’ എന്നറിയപ്പെടുന്ന ഉപകരണം ഉപയോഗിച്ചാണ് പണം നല്‍കി മാത്രം കാണാന്‍ സാധിക്കുന്ന ചാനലുകള്‍, പരിപാടികള്‍ എന്നിവ പ്രതി അനധികൃതമായി ആയിരക്കണക്കിന് ആളുകള്‍ക്ക് ചെറിയ തുകയ്ക്ക് നല്‍കിയിരുന്നത്. തുടര്‍ന്ന് തങ്ങളുടെ കോപ്പിറൈറ്റ് നിയമങ്ങള്‍ ലംഘിച്ചതായി കാട്ടി Sky UK Limited പരാതി നല്‍കുകയായിരുന്നു. തങ്ങളുടെ പ്രോഗ്രാമുകൾ അനധികൃതമായ ബ്രോഡ്കാസ്റ്റ് ചെയ്യുക വഴി പ്രതി 2018 മുതല്‍ വര്‍ഷം തോറും 450,000 യൂറോ സമ്പാദിച്ചതായായാണ് സ്‌കൈ ആരോപിക്കുന്നത്.

അതേസമയം ക്രിമിനല്‍ കേസ് എന്ന രീതിയിലല്ലാതെ സിവില്‍ കേസായി രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ Dunbar കുറ്റക്കാരനാണെന്ന് വ്യക്തമായതായി കോടതി ചൊവ്വാഴ്ച പറഞ്ഞു. തുടര്‍ന്നാണ് കേസ് നടത്തിപ്പ് ചെലവടക്കം 580,000 യൂറോ സ്‌കൈയ്ക്ക് നല്‍കാന്‍ ജഡ്ജ് വിധിച്ചത്. ഇനിയൊരിക്കലും ഇത്തരത്തില്‍ അനധികൃത ബ്രോഡ്കാസ്റ്റിങ്ങിന് സഹായിക്കുന്ന Internet Protocol television service ഉപയോഗിക്കരുതെന്നും കോടതി ഇയാള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

അയർലണ്ടിൽ ധാരാളം പേർ ഇത്തരത്തിൽ ഡോഡ്ജി ബോക്സുകൾ ഉപയോഗിച്ച് അനധികൃത സംപ്രേഷണം നടത്തുന്നവരിൽ നിന്നും സബ്സ്ക്രിപ്ഷൻ വാങ്ങുന്നുണ്ട്.

Share this news

Leave a Reply