അയര്‍ലണ്ടില്‍ ഏഷ്യന്‍ രുചിക്കൂട്ടുകളുടെ കലവറയായ ‘Ingredients Asian Super Market’ന്റെ ആറാമത് ശാഖ ഓഗസ്റ്റ് 9-ന് ഉദ്ഘാടനം ചെയ്യപ്പെടും. കൗണ്ടി ഡബ്ലിനിലെ ന്യൂകാസില്‍ നോര്‍ത്തിലുള്ള Unit 3 Market Square-ലാണ് വിപുലമായ ഉദ്ഘാടന ചടങ്ങ്.
ഏഷ്യന്‍ രുചികളുടെ പാചകത്തിന് ആവശ്യമായ എല്ലാ പലചരക്ക്, പച്ചക്കറി ഉല്‍പ്പന്നങ്ങളും ലഭ്യമാകുന്ന സൂപ്പര്‍ മാര്‍ക്കറ്റ് ചെയിന്‍, ഏതാനും വര്‍ഷങ്ങള്‍ക്കിടെ അയര്‍ലണ്ടില്‍ ഏറെ ജനപ്രീതിയാര്‍ജ്ജിച്ച സംരംഭമാണ്. ഇന്ത്യന്‍ രുചിക്കൂട്ടുകളടക്കം ലഭ്യമായ സൂപ്പര്‍മാര്‍ക്കറ്റ് എന്ന നിലയില്‍ പ്രവാസികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ് ഏഷ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റ്.
2025 ഓഗസ്റ്റ് 9, ശനിയാഴ്ച നടക്കുന്ന ഉദ്ഘാടന പരിപാടിയിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഏഷ്യന്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ മോബി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
+353 1910 6641
http://www.ingredients.ie