ലിമറിക്ക് സിറ്റിയിൽ പുതുതായി 285 അഫോർഡബിൾ ഹോമുകൾ നിർമ്മിക്കാൻ പദ്ധതി

ലിമറിക്കല്‍ പുതുതായി 285 അഫോര്‍ഡബിള്‍ ഹോമുകള്‍ നിര്‍മ്മിക്കാന്‍ The Land Development Agency (LDA). Dock Road-ലെ The Gasworks പ്രദേശത്താണ് നിര്‍മ്മാണം നടക്കുക.

142 വണ്‍ ബെഡ്, 127 ടു ബെഡ്, 16 ത്രീ ബെഡ് അപ്പാര്‍ട്ട്‌മെന്റുകളാണ് ഈ പ്രോജക്ടില്‍ ഉണ്ടാകുക. ഒന്ന് മുതല്‍ എട്ട് വരെ നിലകളിലായി മൂന്ന് ബ്ലോക്കുകളായാണ് നിര്‍മ്മാണം. ഒപ്പം ഒരു പബ്ലിക് പ്ലാസ, പൂന്തോട്ടങ്ങള്‍, കമ്മ്യൂണല്‍ സ്‌പേസുകള്‍, കളിസ്ഥലങ്ങള്‍, കടകള്‍, ചൈല്‍ഡ് കെയര്‍ സൗകര്യം എന്നിവയും നിര്‍മ്മിക്കും.

പദ്ധതിക്ക് അനുമതി ലഭിക്കുന്ന പക്ഷം 2027-ല്‍ നിര്‍മ്മാണം ആരംഭിക്കാമെന്നും, ലിമറിക്ക് സിറ്റിയിലെ ഭവനപ്രതിസന്ധിക്ക് ആശ്വാസമേകാന്‍ പദ്ധതിക്ക് സാധിക്കുമെന്നുമാണ് പ്രതീക്ഷ.

Share this news

Leave a Reply