ലിസ്റ്റീരിയ ബാക്ടീരിയ: മൂന്ന് ഗോട്ട് ചീസ് ഉൽപ്പന്നങ്ങൾ അയർലണ്ട് വിപണിയിൽ നിന്നും പിൻ‌വലിക്കുന്നു

ലിസ്റ്റീരിയ മോണോസൈറ്റോജെന്‍സ് ബാക്ടീരിയയുടെ സാന്നിദ്ധ്യം സംശയിച്ച് വിപണിയില്‍ നിന്നും മൂന്ന് ഗോട്ട് ചീസ് ഉല്‍പ്പന്നങ്ങള്‍ തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി Food Safety Authority of Ireland (FSAI). SuperValu Goat’s Cheese 110g, SuperValu Chevre Log (various sizes), Freshly Prepared by Our Cheesemongers Goat’s Cheese (various sizes) എന്നീ ഉല്‍പ്പന്നങ്ങളാണ് കടകളില്‍ നിന്നും തിരിച്ചെടുക്കാനും, ഇവ വാങ്ങിയവര്‍ ഇത് ഉപയോഗിക്കരുതെന്നും FSAI നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

തിരിച്ചെടുക്കുന്ന ഉല്‍പ്പന്നങ്ങളുടെ വിവരങ്ങള്‍:

SuperValu Goat’s Cheese, 110g, with use by dates between 07/08/2025 and 12/08/2025

Freshly Prepared by Our Cheesemongers Goats Cheese, pack sizes vary, with use by dates between 11/08/2025 and 12/08/2025

SuperValu Chevre Log, pack sizes vary, all use by dates up to and including 12/08/2025.

ലിസ്റ്റീരിയ ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് നിരവധി ഉല്‍പ്പന്നങ്ങളാണ് ഈയിടെയായി അയര്‍ലണ്ടില്‍ തിരികെ വിളിച്ചത്.

പനി, ഒക്കാനം, ഛർദി, വയറിളക്കം, തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നിവയാണ് ലിസ്റ്റീരിയ മോണോസൈറ്റോജെൻസ് അണുബാധയുടെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നത്. അപൂർവ്വ സന്ദർഭങ്ങളിൽ ഈ അണുബാധ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ഗർഭിണികൾ, കുഞ്ഞുങ്ങൾ, പ്രായമായവർ ഉൾപ്പെടെയുള്ള പ്രതിരോധശേഷി കുറഞ്ഞവരിൽ ലിസ്റ്റീരിയ മോണോസൈറ്റോജെൻസ് അണുബാധ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

രോഗത്തിന്റെ ഇൻക്യുബേഷൻ കാലയളവ് ശരാശരി മൂന്ന് ആഴ്ചയാണ്. എന്നാൽ ചില സന്ദർഭങ്ങളിൽ ഇത് മൂന്ന് മുതൽ 70 ദിവസം വരെ നീണ്ടേക്കാം.

 

കൂടുതൽ വിവരങ്ങൾക്ക്: https://www.fsai.ie/news-and-alerts/food-alerts/recall-of-various-branded-goat-s-cheese-products

Share this news

Leave a Reply