നോർത്തേൺ അയർലണ്ടിലെ Armagh city-യിൽ ബാറിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞു. തിങ്കളാഴ്ച വൈകിട്ട് 8.55-ഓടെയാണ് Irish Street-ൽ പ്രവർത്തിക്കുന്ന ബാറിനുള്ളിലേക്ക് ഒരാൾ പെട്രോൾ ബോംബ് എറിഞ്ഞത്. തുടർന്ന് തീ പൊള്ളലേറ്റ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം 38-കാരനായ ഒരാളെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായി നോർത്തേൺ അയർലണ്ട് പോലീസ് അറിയിച്ചു. തീ കെടുത്താൻ ശ്രമിച്ച ബാർ ജീവനക്കാരെ ഇയാൾ ആയുധം കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയ ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും.