റോണി കുരിശിങ്കൽപറമ്പിൽ
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട് കേരള ചാപ്റ്റർ സാണ്ടിഫോർഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ 79-ാമത് സ്വാതന്ത്ര്യദിനാഘോഷം നടത്തി. സാന്റിഫോർഡിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ അനേകം പേർ പങ്കെടുത്ത ചടങ്ങ് ദേശഭക്തിയുടെ നിറത്തിൽ തെളിഞ്ഞു.
ഐ.ഒ.സി. ദേശീയ പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാർ മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റർ പ്രസിഡന്റ് സാൻജോ മുളവരിക്കൽ യോഗത്തിന് അധ്യക്ഷത വഹിച്ചു.
സാന്റിഫോർഡ് യൂണിറ്റ് പ്രസിഡന്റ് ഡെൻസൺ കുരുവിള സ്വാഗത പ്രസംഗം നടത്തി. സെക്രട്ടറി അനീഷ് ജോസഫ്, ജോയിന്റ് സെക്രട്ടറി ജിംജോ, നിവിൻ, ഫ്രാൻസിസ് ഇടണ്ടറി, അജീഷ്, അജിൻ, സിജോ,ഷിന്റു, ബിബിൻ, ബിജോയ്, എന്നിവർ സമ്മേളനത്തിൽ പ്രസംഗിച്ചു.